സൗദി ദേശീയ ദിനം ആഘോഷിച്ച് മൈത്രി കൂട്ടായ്മ
text_fieldsറിയാദിലെ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സൗദി ദേശീയദിനാഘോഷ ചടങ്ങിൽ
കേക്ക് മുറിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ 94ാമത് ദേശീയ ദിനാഘോഷം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 94ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു എന്ന് സംസാരിച്ചവർ പറഞ്ഞു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണ് അടിമുടിയുള്ള രാജ്യത്തിന്റെ മാറ്റം സാധ്യമാക്കിയതെന്നും ഇന്ത്യയും സൗദിയും എക്കാലവും തുടർന്നുവരുന്ന ഊഷ്മള ബന്ധം സൗദിയിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സംസാരിച്ചവർ പറഞ്ഞു.
ഷംനാദ് കരുനാഗപ്പള്ളി, ബാലു കുട്ടൻ, മജീദ് മൈത്രി, നസീർ ഖാൻ, ഷാനവാസ് മുനമ്പത്ത് എന്നിവർ സംസാരിച്ചു. ബേബി കെൻസ ഫാത്തിമ, അസ്റ മറിയം എന്നിവരും സംബന്ധിച്ചു. സാബു കല്ലേലിഭാഗം, ഫത്തഹുദീൻ, അനിൽ കുമാർ, ഷാജഹാൻ കോയിവിള, ഹുസൈൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

