Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക...

സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും സ്നേ​ഹാ​ദ​ര​വു​മൊ​രു​ക്കി മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും സ്നേ​ഹാ​ദ​ര​വു​മൊ​രു​ക്കി മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി
cancel
camera_alt

റി​യാ​ദി​ൽ മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ച​പ്പോ​ൾ


റി​യാ​ദ്: മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും ‘സ്നേ​ഹാ​ദ​ര​വ്’ അ​ത്താ​ഴ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി പ്ര​മു​ഖ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.​ക​ഴി​ഞ്ഞ വ​ർ​ഷം 200ഓ​ളം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ചി​കി​ത്സ സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ഹ​ക​രി​ച്ച റി​യാ​ദി​ലെ സു​മ​ന​സ്സു​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഘ​ട​ന കാ​ഴ്ച്ച​വെ​ക്കു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഈ ​സം​ഗ​മം മാ​റി.​

മൈ​ത്രി പ്ര​സി​ഡ​ന്റ്​ റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്തി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ബാ​ലു​ക്കു​ട്ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി വി​ശ​ദീ​ക​രി​ച്ചു.

സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ട​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി. ച​ട​ങ്ങി​ന് ശേ​ഷം വി​പു​ല​മാ​യ അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ന​സീ​ർ ഖാ​ൻ, നാ​സ​ർ ലെ​യ്സ്, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ മ​ജീ​ദ്, മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്​ സ​ലിം ക​ള​ക്ക​ര, കേ​ളി പ്ര​തി​നി​ധി സെ​ബി​ൻ ഇ​ഖ്ബാ​ൽ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, അ​ൻ​സാ​രി വ​ട​ക്കും​ത​ല, നൗ​ഷാ​ദ് ആ​ലു​വ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ദി​ഖ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് ന​സീ​ർ ഹ​നീ​ഫ, സ​ക്കീ​ർ ഷാ​ലി​മാ​ർ, സാ​ബു ക​ല്ലേ​ലി​ഭാ​ഗം, ഹു​സൈ​ൻ, സു​ജീ​ബ്, ഫ​ത്ത​ഹു​ദ്ദീ​ൻ, ക​ബീ​ർ പാ​വു​മ്പ, അ​നി​ൽ, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, സ​ജീ​ർ സ​മ​ദ്, ഷാ​ജ​ഹാ​ൻ കോ​യി​വി​ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Maitri Karunagappally celebrates Saudi Foundation Day with love and affection
Next Story