മൈത്രി ജിദ്ദ ശിശുദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമൈത്രി ജിദ്ദക്ക് കീഴിൽ ബാലവേദി സംഘടിപ്പിച്ച ശിശുദിന
പരിപാടിയിൽ നടന്ന കുട്ടികളുടെ ഘോഷയാത്ര
ജിദ്ദ: പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14, ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ ഹറാസാത്തിലെ ജവാഹർ ഹാളിൽ വെച്ച് മൈത്രി ബാലവേദിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. 29 വർഷമായി കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് ജിദ്ദയിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന മൈത്രി അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തിക്കൊണ്ടുള്ള ഒരു ആഘോഷ പരിപാടിയായിരുന്നു കല ആസ്വാദകർക്ക് സമ്മാനിച്ചത്.
കുട്ടികളുടെ നാളെയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള വിവിധ വിഷയങ്ങളിൽ പഠനക്ലാസ്സുകളോടെ ആയിരുന്നു ആഘോഷങ്ങളുടെ ആരംഭം. ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ശരീഫ് അറക്കൽ നിർവഹിച്ചു.
'സൗദിയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ' എന്ന വിഷയത്തിൽ മുഹമ്മദ് ഷൈജുവും 'ജീവിത യാത്ര' എന്ന സ്വയം അനുഭവങ്ങൾ ആമിന ബൈജുവും പങ്കുവെച്ചു. റിയാസ് കള്ളിയത്ത് മോട്ടിവേഷൻ ക്ലാസെടുത്തു. മാസ്റ്റർ ആലിബ് മുഹമ്മദ് ഷഫീഖ് മോഡറേറ്ററായിരുന്നു. ശുഭ്ര വസ്ത്ര ധാരികളായ 60 ഓളം കുട്ടികൾ അണിനിരന്ന ശിശുദിന റാലിയോടെ സാംസ്‌കാരിക പരിപാടികൾക്ക് ആരംഭം കുറിച്ചു. ദീക്ഷിത് സന്തോഷ് നെഹ്രുവായി വേഷമിട്ടു.
അദ്നാൻ സഹീർ ശിശുദിന ഘോഷയാത്രക്ക് നേതൃത്വം നൽകി. ബാലവേദി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൺവീനർ ഫവാസ് മുഅമിൻ ആമുഖഭാഷണം നടത്തി. മൈത്രി ബാലവേദി പ്രസിഡന്റ് റിഷാൻ റിയാസ് അധ്യക്ഷതവഹിച്ചു. പൊതു സാംസ്‌കാരിക സമ്മേളനം മൈത്രി രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഉദ്‌ഘാടനം ചെയ്തു.
വിദ്യാർഥികളായ അദ്‌നാൻ സഹീർ, ആയുഷ്, മൻഹ, ആഹിൽ, മർവ, അഭയ് വിനോദ്, ഫിദ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ പ്യാരി മിർസ, യമുന വേണു, മുഹമ്മദ് മുസ്തഫ, എൻജിനീയർ ഇക്ബാൽ പോക്കുന്നു, മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കൽ, സെക്രട്ടറി നവാസ് തങ്ങൾ ബാവ, ബഷീറലി പരുത്തിക്കുന്നൻ എന്നിവർ ആശംസ നേർന്നു. ബാലവേദി സെക്രട്ടറി പൂജ പ്രേം സ്വാഗതവും ട്രഷറർ ആലിബ് മൊഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു. ആഘോഷ പരിപാടികൾ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നെന്നും അത് അവർ നിസ്വാർഥമായ പ്രവർത്തനത്തിലൂടെ നിർവഹിസിച്ചെന്നും മൈത്രി ഭാരവാഹികൾ വിലയിരുത്തി.
ബാലവേദിയുടെ അംഗങ്ങൾ പങ്കെടുത്ത വിവിധ നൃത്തങ്ങൾ, മൻഹ ഉനൈസ് നേതൃത്വം നൽകിയ സംഘഗാനം, പൂജ പ്രേം സ്വയം ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ നൃത്തം എന്നിവ വേദിയിൽ അരങ്ങേറി. റിഷാൻ റിയാസ്, മർവ, റംസീന സക്കീർ, ഫിദ സമീർ തുടങ്ങിയവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തി. സുറുമി നസീമുദ്ദീൻ നൃത്തങ്ങളുടെ വേഷം രൂപകൽപന ചെയ്തു. ബാലവേദി ഭാരവാഹികളായ മാനവ് ബിജുരാജ്, അഫ്‌നാൻ സാലിഹ് എന്നിവർ ആഘോഷപരിപാടിയുടെ പരിപൂർണ ചിത്രങ്ങളും വിഡിയോയും ഒപ്പിയെടുത്തു.
ആയിഷ ഫവാസും, മൻസൂർ വയനാടും അണിയിച്ചൊരുക്കിയ മുതിർന്നവരുടെ ഒപ്പനയും, സംഘഗാനവും വേദിയിൽ അരങ്ങേറി. ആക്ടിങ് കൾചറൽ സെക്രട്ടറി മോളി സുൽഫീക്കർ കല പരിപാടികൾ നിയന്ത്രിച്ചു. ബാലവേദി കൾചറൽ സെക്രട്ടറി അനിഖ ഫവാസ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. ആയിഷ നജീബും ആലീബ് മുഹമ്മദും അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

