മൈത്രി ജിദ്ദക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഷരീഫ് അറക്കൽ (പ്രസിഡന്റ്), നവാസ് ബാവ തങ്ങൾ (ജനറൽ സെക്രട്ടറി), കിരൺ കലാനി (ട്രഷറർ)
ജിദ്ദ: 29ാം വർഷത്തിലേക്ക് കടക്കുന്ന ജിദ്ദയിലെ കലാ, സാംസ്കാരിക, സാമൂഹിക സംഘടനയായ മൈത്രി ജിദ്ദയുടെ 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി ഉണ്ണി തെക്കേടത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു.
മുൻ പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. അനുപമ ബിജുരാജ്, സുൽഫിക്കർ, നജീബ് വെഞ്ഞാറമൂട്, ജയൻ നായർ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. നവാസ് ബാവ തങ്ങൾ സ്വാഗതവും റഫീഖ് മമ്പാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഷരീഫ് അറക്കൽ (പ്രസിഡന്റ്), നവാസ് ബാവ തങ്ങൾ (ജനറൽ സെക്രട്ടറി), കിരൺ കലാനി (ട്രഷറർ), നൂറുന്നിസ ബാവ (കൾച്ചറൽ സെക്രട്ടറി), പ്രേംകുമാർ വട്ടപൊയ്യിൽ (വൈസ് പ്രസിഡന്റ്), റഫീഖ് മമ്പാട് (ജോയിന്റ് സെക്രട്ടറി), സിയാദ് അബ്ദുള്ള (പി.ആർ.ഒ). അജിത്കുമാർ, ബഷീർ അലി പരുത്തിക്കുന്നൻ, ഫവാസ് മൗഅമിൻ, മൻസൂർ വയനാട്, മോളി സുൾഫിക്കർ, പ്രിയ റിയാസ്, സന്തോഷ് ഭരതൻ, സന്തോഷ് കടമ്മനിട്ട, വീരാൻ ബാവ, വിനോദ് ബാലകൃഷ്ണൻ (നിർവാഹക സമിതി അംഗങ്ങൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.