സൗദി സ്ഥാപക ദിനാഘോഷവും സ്നേഹാദരവുമൊരുക്കി മൈത്രി കരുനാഗപ്പള്ളി
text_fieldsറിയാദിൽ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷത്തിൽ കേക്ക് മുറിച്ചപ്പോൾ
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സൗദി സ്ഥാപക ദിനാഘോഷവും ‘സ്നേഹാദരവ്’ അത്താഴ സംഗമവും സംഘടിപ്പിച്ചു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
കഴിഞ്ഞ വർഷം 200-ഓളം കാൻസർ രോഗികൾക്കായി 20 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം എത്തിക്കാൻ സഹകരിച്ച റിയാദിലെ സുമനസ്സുകളെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന കാഴ്ച്ചവെക്കുന്ന സമാനതകളില്ലാത്ത ഇടപെടലുകൾക്കുള്ള അംഗീകാരമായി ഈ സംഗമം മാറി.
‘സ്നേഹാദരവ്’ അത്താഴ സംഗമം രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
മൈത്രി പ്രസിഡൻറ് റഹ്‌മാൻ മുനമ്പത്തിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബാലുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷത്തെ സേവന പ്രവർത്തനങ്ങളെക്കുറിച്ചും ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി വിശദീകരിച്ചു.
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടത് ആഘോഷങ്ങൾക്ക് മിഴിവേകി. ചടങ്ങിന് ശേഷം വിപുലമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. വൈസ് പ്രസിഡൻറുമാരായ നസീർ ഖാൻ, നാസർ ലെയ്സ്, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒ.ഐ.സി.സി പ്രസിഡൻറ് സലിം കളക്കര, കേളി പ്രതിനിധി സെബിൻ ഇഖ്ബാൽ, നജീം കൊച്ചുകലുങ്ക്, അൻസാരി വടക്കുംതല, നൗഷാദ് ആലുവ തുടങ്ങിയവർ സംസാരിച്ചു.
സദസ്
ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ സ്വാഗതവും ട്രഷറർ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. പരിപാടികൾക്ക് നസീർ ഹനീഫ, സക്കീർ ഷാലിമാർ, സാബു കല്ലേലിഭാഗം, ഹുസൈൻ, സുജീബ്, ഫത്തഹുദ്ദീൻ, കബീർ പാവുമ്പ, അനിൽ, ഷാനവാസ് മുനമ്പത്ത്, സജീർ സമദ്, ഷാജഹാൻ കോയിവിള തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

