200 അര്‍ബുദബാധിതര്‍ക്ക് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 20 ലക്ഷം രൂപ നൽകി
text_fieldsറിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 20-ാം വാര്‍ഷികാഘോഷ പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/കരുനാഗപ്പള്ളി: റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് 200 അര്‍ബുദ ബാധിതര്‍ക്ക് 20 ലക്ഷം രൂപയുടെ സഹായം കൈമാറി. കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തില്‍ നടന്ന മൈത്രി കാരുണ്യ ഹസ്തം പരിപാടിയിലാണ് അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്തത്.
ചടങ്ങില്‍ പ്രമുഖ അര്‍ബുദ രോഗവിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന് ‘കാന്‍സറിനെ പേടിക്കണ്ട’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. തുടര്‍ന്ന് നടന്ന സാംസ്കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയില്‍ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുള്ള മൈത്രിയെ മന്ത്രി അനുമോദിച്ചു. കാന്‍സര്‍ എന്ന മഹാമാരിയെ തടുക്കാന്‍ ആരോഗ്യ മേഖലയില്‍ മുന്നിട്ടുനില്ക്കുന്ന; രാജ്യത്തിനു മാതൃകയായ കേരളം പോലും പരാജയപ്പെടുകയാണ്. ചില കുടുംബങ്ങളില്‍നിന്നും കാന്‍സര്‍ ബാധിതരെ ഉപേക്ഷിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമല്ലെന്നും വ്യത്യസ്ത പുലര്‍ത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മൈത്രിയുടെ കൂട്ടായ്മയില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ വിതരണോദ്ഘാടനം ഡോ. വി.പി. ഗംഗാധരന് സന്തോഷിന് നല്കി നിർവഹിച്ചു. സി.ആര്. മഹേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, അഡ്വ. എ.എം. ആരിഫ് (മുന്‍ എം.പി), ഗാന്ധിഭവന് സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്, ആര്. രാജശേഖരന്, നസീര്‍ ഖാന് എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് പടിപ്പുര ലത്തീഫ്, കെ.സി. രാജന്, അഡ്വ. താര, അഡ്വ. അനില്‍ ബോസ്, ഇസ്മാഈല്‍ വാഴേത്ത്, കെ.ജി. രവി, മുനമ്പത്ത് ശിഹാബ്, ബാലു കുട്ടന്, നൗഷാദ് ഫിദ, നാസര്‍ ലെയ്സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍, മുനമ്പത്ത് ഗഫൂർ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
ജീവകാരുണ്യ രംഗത്തെ സേവനങ്ങള്‍ മാനിച്ച് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറ, ശ്രീധരീയം കണ്വെന്ഷന് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ മദനന് പിള്ള എന്നിവരെ മന്ത്രി ചിഞ്ചു റാണി പ്രശംസാ ഫലകം നല്കി ആദരിച്ചു. മൈത്രികൂട്ടായ്മയോട് ചേര്‍ന്ന് നില്ക്കുന്ന അസീസ് താമരക്കുളം, സിദ്ദിഖ് മുഹമ്മദ് ലിയോടെക്ക്, ഹാരിസ്, മൈത്രിയുടെ ആദ്യകാല പ്രസിഡന്റ് നൗഷാദ് ഫിദ, ആദ്യകാല ജനറല്‍ സെക്രട്ടറി നസീര്‍ ഖാന്, ബാലു കുട്ടന്, നാസര്‍ ലെയ്സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍ എന്നിവരെ അഡ്വ. എ.എം. ആരിഫ് ആദരിച്ചു. 200 പേര്‍ക്കുള്ള സാമ്പത്തിക സഹായം കൂടാതെ കാന്‍സര്‍ ബാധിച്ച് കിടപ്പിലായ 10 പേര്‍ക്ക് കരുനാഗപ്പള്ളി റിവൈവ് മെഡിക്കല്‍ സെന്റര്‍ വീടുകളില്‍ പോയി ഒരു മാസം സൗജന്യമായി പ്രാഥമിക ചികിത്സകൾ ചെയ്തു കൊടുക്കുന്നുമുണ്ട്.
ജീവകാരുണ്യരംഗത്തെ മൈത്രിയുടെ പ്രവർത്തനങ്ങൾ മാനിച്ച് കെ ലൈവ് മീഡിയ ആൻഡ് കമ്യൂണിറ്റി ചെയർമാൻ സുധീർ നൂർ പ്രശംസാഫലകം മൈത്രി പ്രവർത്തകർക്ക് കൈമാറി. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, നിസാര്‍ പള്ളിക്കശ്ശേരില്, അബ്ദുല്‍ മജീദ്, സക്കീര്‍ ഷാലിമാര്‍, ഷാനവാസ് മുനമ്പത്ത്, നസീര്‍ ഹനീഫ, സാബു കല്ലേലിഭാഗം, അനില്‍, സത്താര്‍, ഹുസൈന്, ഹാഷിം, സുജീബ്, മൻസൂർ എന്നിവര്‍ റിയാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പരിപാടികള്‍ക്ക് ഫത്തഹുദീൻ, ഫസലുദ്ദീന്‍, സലിം മാളിയേക്കല്‍, ജലാല്‍ മൈനാഗപ്പള്ളി, സലാഹ് അമ്പുവിള, നാസര്‍, ജലാല്‍ മൈനാഗപ്പള്ളി, മുരളി മണപ്പള്ളി, അബ്ദുല്‍ ജബ്ബാര്‍, ഇസ്മാഈല്‍ വാലേത്ത്, താഹ ആലുവിളയില്‍, ഷംസ് വെളുത്തമണല്‍, ഹസ്സന് കുഞ്ഞ് ക്ലാപ്പന, ഷംസുദ്ദീന് വടക്കുംതല, അബ്ദുല്‍ റഷീദ്, ഖമറുദ്ദീന് തഴവ, സൂബി കോതിയന്സ്, നിസ്സാമുദ്ദീന്‍, കെ.എന്‍. നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.നിയാസ് ഇ. കുട്ടി അവതാരകനായിരുന്നു. ഡോ. വി.പി. ഗംഗാധരന്റെ മൌത്ത് ഓർഗൻ ഗീതത്തോടെ പരിപാടിക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

