Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ഹി​റു​ൽ ഖു​ർ​ആ​ൻ...

മാ​ഹി​റു​ൽ ഖു​ർ​ആ​ൻ ‘മി​റാ​ക്കി​ൾ കോ​ൺ​വൊ​ക്കേ​ഷ​ൻ’ വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
മാ​ഹി​റു​ൽ ഖു​ർ​ആ​ൻ ‘മി​റാ​ക്കി​ൾ കോ​ൺ​വൊ​ക്കേ​ഷ​ൻ’ വെ​ള്ളി​യാ​ഴ്ച
cancel

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ഹി​റു​ൽ ഖു​ർ​ആ​ൻ അ​ക്കാ​ദ​മി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ‘മി​റാ​ക്കി​ൾ കോ​ൺ​വൊ​ക്കേ​ഷ​ൻ-2026’ വെ​ള്ളി​യാ​ഴ്ച​ന​ട​ക്കും. റി​യാ​ദ് അ​ന്ന​ഹ്ദ ഡി​സ്ട്രി​ക്ടി​ലെ അ​മാ​കി​ൻ പാ​ല​സി​ൽ വൈ​കു​ന്നേ​രം നാ​ല്​ മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സ​മ്മേ​ള​നം. നൂ​റു​ക​ണ​ക്കി​ന് ഹാ​ഫി​ളു​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ അ​ക്കാ​ദ​മി​ക്ക് സാ​ധി​ച്ച​താ​യി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ഖ​യ്യം ബു​സ്താ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബ​ത്ഹ, റൗ​ദ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​ദ​മി​യി​ൽ ര​ണ്ട് വ​ർ​ഷം കൊ​ണ്ട് ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്കു​ന്ന ന​വീ​ന സി​ല​ബ​സാ​ണ് പി​ന്തു​ട​രു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​​ന്റെ ആ​ക​ർ​ഷ​ണം വൈ​കു​ന്നേ​രം നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന ‘മി​റാ​ക്കി​ൾ സെ​ഷ​ൻ’ ആ​യി​രി​ക്കും. ഖു​ർ​ആ​നി​ലെ 30 ജു​സ്ഉ​ക​ളി​ലെ ഏ​ത് പ​ദ​ങ്ങ​ളു​ടെ​യും അ​ർ​ഥ​വും വ്യാ​ഖ്യാ​ന​വും ക​മ്പ്യൂ​ട്ട​ർ വേ​ഗ​ത്തി​ൽ പ​റ​യാ​ൻ ക​ഴി​വ് നേ​ടി​യ 51 ഹാ​ഫി​ളു​ക​ളെ​യാ​ണ് ഈ ​വ​ർ​ഷം ആ​ദ​രി​ക്കു​ന്ന​ത്.

ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ളെ കു​റി​ച്ച് ഹാ​ഫി​ളു​ക​ളോ​ട് നേ​രി​ട്ട് സം​വ​ദി​ക്കാ​ൻ സ​ദ​സ്യ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ഹാ​ഫി​ളു​ക​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന സ​ദ​സ്യ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​ക്ക​ളെ ‘പ്ര​കാ​ശി​ത കി​രീ​ടം’ ന​ൽ​കി വേ​ദി​യി​ൽ ആ​ദ​രി​ക്കും.

അ​ൽ മ​ക്നൂ​ൻ ത​ഹീ​ഫീ​ളു​ൽ ഖു​ർ​ആ​ൻ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ, ദ​അ​വാ സെൻറ​ർ മേ​ധാ​വി​ക​ൾ, റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

ഇ​ന്ത്യ​ക്ക് പു​റ​മെ പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ൽ ഈ ​കോ​ഴ്സ് ല​ഭ്യ​മാ​ണ്.2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് mahirulquran.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ +966 50 746 2528 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി, അ​ബ്​​ദു​സ്സ​ലാം ബു​സ്താ​നി എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ബ്​​ദു​ൽ ജ​ലീ​ൽ കോ​ഴി​ക്കോ​ട്, അ​ബ്​​ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ക​ൽ, അ​ബ്​​ദു​റ​സാ​ഖ് എ​ട​ക്ക​ര, അ​ബ്​​ദു​ന്നാ​സ​ർ, സ​ഈ​ദ് തൃ​ഷൂ​ർ, നൗ​ഷാ​ദ് അ​ലി കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ കൊ​ള​ക്കോ​ട​ൻ, ഫ​റാ​സ്, ഫ​ർ​ഹാ​ൻ ഇ​സ് ലാ​ഹീ, മു​ഹ​മ്മ​ദ് റാ​ശി​ക്, അം​ജ​ദ് കു​നി​യി​ൽ, അ​ഷ്റ​ഫ് സ​യ്യി​ദ് തി​രു​വ​ന​ന്ത​പു​രം, ക​ബീ​ർ ആ​ലു​വ, അ​ഹ്​​മ​ദ് ക​ബീ​ർ പൂ​നൂ​ർ, ഷം​സു​ദ്ദീ​ൻ പു​ന​ലൂ​ർ, മു​ജീ​ബ് അ​ലി തൊ​ടി​ക​പ്പു​ലം, നാ​ജി​ൽ, വ​ജി​ദ് ചെ​റു​മു​ക്ക, ഇ​ഖ്ബാ​ൽ വേ​ങ്ങ​ര, മു​ഹ​മ്മ​ദ് സ​ഹി​ൽ തു​ട​ങ്ങി​യ​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConvocationgulfnewsSaudi Arabiaqurangulfnewsmalayalam
News Summary - Mahirul Quran 'Miracle Convocation' Friday
Next Story