Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലോകകേരളസഭ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം' - മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ദമ്മാം

text_fields
bookmark_border
ലോകകേരളസഭ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം - മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ദമ്മാം
cancel

​ദമ്മാം: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയും ശബ്ദവുമായ ലോകകേരളസഭ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹാത്മാഗാന്ധി സ്റ്റഡി സെന്റർ. പ്രവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കും അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായ ലോകകേരളസഭ ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വലിയ അനീതിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ​

നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾ നേരിടുന്ന പുനരധിവാസം, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ, യാത്രാപ്രശ്നങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്ന ഈ സംവിധാനം പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ സിദ്ദീഖ് ഉള്ളടംകുന്ന്, കൺവീനർ നദീം കാസർകോട് എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശന് പരാതി നൽകി. ​

പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായി ലോകകേരളസഭ മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ പരാതിയിൽ വ്യക്തമാക്കി. പ്രവാസികളുടെ നീതിപൂർവ്വമായ ആവശ്യങ്ങൾക്ക് വേണ്ടി വരും ദിവസങ്ങളിലും ശക്തമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahatma Gandhi Study Centre Dammam Urges Government to Abandon Loka Kerala Sabha Dissolution Plan
Next Story