Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ഹാ​ത്മാ ഗാ​ന്ധി...

മ​ഹാ​ത്മാ ഗാ​ന്ധി സ്റ്റ​ഡി സെ​ന്റ​ർ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി സ്റ്റ​ഡി സെ​ന്റ​ർ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു
cancel
Listen to this Article

ദ​മ്മാം: സ​ത്യം, അ​ഹിം​സ, ആ​ത്മ​ബ​ലം എ​ന്നീ മൂ​ല്യ​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തി​ന് വ​ഴി​കാ​ട്ടി​യ രാ​ഷ്​​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ദി​നം ദ​മ്മാ​മി​ൽ ആ​ച​രി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി സ്​​റ്റ​ഡി സെ​ന്റ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും മൗ​നാ​ച​ര​ണ​വും ന​ട​ത്തി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം, സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ, അ​ഹിം​സ​യു​ടെ രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക പ്ര​സ​ക്തി എ​ന്നി​വ​യെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു.

ഇ​ന്ന​ത്തെ ലോ​ക​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ളെ​യും അ​സ​ഹി​ഷ്ണു​ത​യെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൾ കാ​ലാ​തീ​ത​മാ​യ മാ​ർ​ഗ​ദ​ർ​ശ​ന​മാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ചെ​യ​ർ​മാ​ൻ​ സി​ദ്ദി​ഖ് ഉ​ള്ളാ​ടം​കു​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ നി​ന്ന് ഗാ​ന്ധി​ജി​യു​ടെ ചി​ത്രം മാ​റ്റാ​നു​ള്ള ച​ർ​ച്ച​ക​ൾ പോ​ലും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി അ​ഹിം​സ​യു​ടെ വ​ഴി സ്വീ​ക​രി​ച്ച ഗാ​ന്ധി​ജി​യു​ടെ സ​ന്ദേ​ശം യു​വ​ത​ല​മു​റ ഏ​റ്റെ​ടു​ക്കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ ക​ൺ​വീ​ന​ർ ന​ദീം കാ​സ​ർ​കോ​ട്​ പ​റ​ഞ്ഞു. ഉ​ണ്ണി ആ​ലി​ൽ, ഹ​രി തി​രു​വ​ന​ന്ത​പു​രം, ഉ​സ്മാ​ൻ മ​ല​പ്പു​റം, അ​ൽ​ത്താ​ഫ് പെ​രി​ങ്ങ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​ൻ. അ​ബ്​​ദു​റ​ഹ്​​മാ​ൻ സ്വാ​ഗ​ത​വും ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsGandhiji Martyrdom Day
News Summary - Mahatma Gandhi Study Centre celebrates Gandhiji's martyrdom day
Next Story