അബ്ദുറഹ്മാൻ തുറക്കലിന് മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsഅബ്ദുറഹ്മാൻ തുറക്കലിന് ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പാണ്ടിക്കാടൻ കബീർ കൈമാറുന്നു
ജിദ്ദ: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റി സ്ഥാപക ജനറൽ സെക്രട്ടറിയും ‘ഗൾഫ് മാധ്യമം’ ജിദ്ദ സീനിയർ ലേഖകനും സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ ജിദ്ദയിലെ സജീവ സാന്നിധ്യവുമായ അബ്ദുറഹ്മാൻ തുറക്കലിന് (കരുമ്പിലാക്കൽ) ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി.
ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എരഞ്ഞിക്കൽ ഉസ്മാൻ കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാണ്ടിക്കാടൻ കബീർ അധ്യക്ഷത വഹിച്ചു. പി.കെ. അനീസ്, ശംസു പള്ളത്തിൽ (മക്ക), എ.പി സക്കരിയ്യ, അബ്ദുറസാഖ് കൊടവണ്ടി തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ തുറക്കൽ മറുപടി പ്രസംഗം നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതം പറഞ്ഞു. അനീസ് അസ്ലം ഖിറാഅത്ത് നടത്തി.

