Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ്​ വേദിയിൽ മഹാഭാരതം...

അറബ്​ വേദിയിൽ മഹാഭാരതം നളചരിതം

text_fields
bookmark_border
അറബ്​ വേദിയിൽ മഹാഭാരതം നളചരിതം
cancel

ദമ്മാം: പ്രണയാർദ്രമായ നള​ ദമയന്തി ജീവിത കഥ അറേബ്യൻ സദസ്സിന്​ പുതിയ അനുഭവമായി. ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ്​ ഇൻറർ നാഷനൽ കൾച്ചറൽ സ​​െൻററിലാണ്​ മഹാഭാരതം നളചരിതം അരങ്ങേറിയത്​. ഇന്ത്യൻ ക്ലാസികുമായി അറബ്​ മണ്ണിൽ എത്തിയതാവ​െട്ട ജപ്പാൻ നാടക സംഘം. ഡിസംബർ അഞ്ച് മുതൽ ഏഴ്​വരെയായിരുന്നു പരിപാടി. ലോകത്തിലെ വ്യത്യസ്​ത സംസ്​കാരങ്ങളേയും, ക്ലാസികുകളേയും സൗദിയിലെ പുതിയ തലമുറക്ക്​ പരിചയപ്പെടുത്തുന്നതി​​​െൻറ ഭാഗമായണ്​ പരിപരിപാടി സംഘടിപ്പിച്ചത്​. 32 നടന്മാരും, അത്യപൂർവ്വ ഉപകരണ സംഗീത വിദഗ്​ധരും ഒത്തുചേർന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്​. ജപ്പാൻ ഭാഷയിൽ അരങ്ങേറിയ നാടകത്തിന്​ ഇംഗ്ലീഷിലും, അറബിയിലും പരിഭാഷ നൽകിയിരുന്നു. വ്യത്യസ്​തമായ നാടകാനുഭവമാണ്​ ഇത്​ പ്രേക്ഷകർക്ക്​ സമ്മാനിച്ചത്​. നള​േൻറയും ദമയന്തിയുടേയും വിവാഹം മുതലാണ്​ നാടകം ആരംഭിക്കുന്നത്​. അഗ്​നിയും, വായുവും, ജലദേവതയുമൊക്കെ ഇരുവർക്കും ആശംസകളർപ്പിക്കാൻ വേദിയിലെത്തി​. ദമയന്തിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവുമായി കാളി എന്ന ദുഷ്​ട ദേവൻ എത്തു​േമ്പാഴേക്കും നളനെ വിവാഹം ചെയ്​ത വാർത്തയാണറിയുന്നത്​. ഇതിൽ കോപാകുലനായ ഇയാൾ നളനെ നശിപ്പിക്കുമെന്ന്​ പ്രതിജ്ഞ ചെയ്യുന്നു.
ഒരു വ്യാഴവട്ടക്കലം സന്തോഷവും സമ്പൽ സമൃദ്ധിയും നിറഞ്ഞുനിന്ന ഇവരുടെ ജീവിതത്തിലേക്ക്​ ദുരന്തമെത്തുന്നത്​ പെട്ടന്നാണ്​.


സഹോദരനുമായി ചൂതുകളിയിൽ ഏർപെടുന്ന നളന്​ രാജ്യവും സർവ ​െഎശ്വര്യങ്ങളും നഷ്​ടപെട്ട്​ ദമയന്തിയുമായി നാടുവിടേണ്ടി വരുന്നു. താൻ പോയാൽ ദമയന്തി അച്​ഛ​​​െൻറ അടുക്കുലേക്ക്​ മടങ്ങിപ്പോകുമെന്ന പ്രതീക്ഷയിൽ കാട്ടിൽ ദമയന്തിയെ ഉപേക്ഷിച്ച്​ നളൻ പോകുന്നു. പ്രിയതമയുടെ ഒാർമക്ക്​ അവളുടെ വസ്​ത്രത്തിൽ നിന്ന്​ ഒരു ഭാഗവുമായാണ്​ പോകുന്നത്​. തുടർന്ന്​ പ്രിയതമനെ കണ്ടെത്താനുള്ള ദമയന്തിയുടെ യാത്രയും നളൻ എത്തിപ്പെടുന്ന ജീവിതാവസ്​ഥകളുമാണ്​ നാടകത്തി​​​െൻറ ഇതിവൃത്തം. വേഷം മാറിയെത്തുന്ന നളനെ തിരിച്ചറിയാൻ നളൻ പാചകം ചെയ്​ത ഭക്ഷണം തോഴി​െയ കൊണ്ട് ​വരുത്തിച്ച്​ കഴിക്കുന്നുണ്ട്​ ദമയന്തി. ഇരുവരുടേയും സമാഗമവും എല്ലാ ​െഎശ്വര്യങ്ങളും തിരിച്ചു കിട്ടുകയും ചെയ്യുന്നിടത്ത്​ നാടകം അവസാനിക്കുന്നു. ജപ്പാനിൽ പ്രചാരം നേടിയ നാടോടി കഥയാണ്​ നളചരിതം. ഉപ്പാൻ കലാകാരനായ സതോഷി മിയാഗിയാണ് നാടകം സംവിധാനം ചെയ്​തിരിക്കുന്നത്​. ഇന്ത്യൻ ക്ലാസികുക​ളേയും സംസ്​കാരങ്ങളേയും ഒരുപാട്​ ഇഷ്​ടപ്പെടുന്നവരാണ്​ ജപ്പാൻകാരെന്ന്​ സതോഷി മിയാഗി ‘ഗൾഫ്​ മാധ്യമ’ ത്തോട്​ പറഞ്ഞു. ഇന്ത്യക്കാരുൾപെടെ പ്രേക്ഷകരുടെ മുന്നിൽ ഇതവതരിപ്പിക്കു​േമ്പാൾ വലിയ പരിഭ്രമമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു ദിവസവും ആവേശകരമായ പ്രതികരണമാണ്​ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്​റ ഒാഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിലാണ്​ മൂന്നു ദിവസവും ഷോ അരങ്ങേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmahabharatham nalacharitham
News Summary - mahabharatham nalacharitham-saudi-saudi news
Next Story