‘സ്നേഹിത’ മാഗസിൻ പ്രകാശനം ചെയ്തു

11:55 AM
10/04/2018

ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോൺ വനിതവിഭാഗം പുറത്തിറക്കുന്ന ​‘സ്നേഹിത’ മാഗസിൻ പ്രകാശനം ചെയ്​തു. ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. വിനീത പിള്ള, സലീന മുസാഫിറിന് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു. മാഗസിൻ സമർപ്പണം നടത്തി ‘സ്നേഹിത’ എഡിറ്റർ ശഹർബാൻ നൗഷാദ് സംസാരിച്ചു.  പ്രകാശനത്തോട്​ അനുബന്ധിച്ച്​ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അൽവുറൂദ് വൈസ് പ്രിൻസിപ്പൽ ബുഷ്‌റയും മാനവീയം വനിത പ്രസിഡൻറ്​ ഷിജി രാജീവും സംസാരിച്ചു. നവോദയ കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ശഹീബ ബിലാൽ, തനിമ നോർത്ത് സോൺ വനിത പ്രസിഡൻറ്​ വി. മുംതാസ്, എഴുത്തുകാരി റജീന നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു.

 തനിമ കലാവേദി ടീം അവതരണ ഗാനവും ഹെന്നയും സംഘവും ഖവാലിയും നടത്തി. റബീഅ ഷമീം ഗാനമാലപിച്ചു. ശഹർബാൻ നൗഷാദ്, ഷീജ അബ്​ദുൽബാരി, നിഹാൽ അബ്​ദുൽബാരി, റജീന ബഷീർ എന്നിവർക്ക് ഉപഹാരം നൽകി. തനിമ ജിദ്ദ സൗത്ത് സോൺ  വനിത പ്രസിഡൻറ്​ റുക്സാന മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ ബാരി സ്വാഗതവും മുഹ്‌സിന കെ.കെ നന്ദിയും പറഞ്ഞു. യുസ്‌റ അഹമദ് ഖിറാഅത്ത് നടത്തി. സുരയ്യ അബ്​ദുൽ അസീസ് അവതാരകയായിരുന്നു.

Loading...
COMMENTS