ജിദ്ദ ഇമാം ബുഖാരി ഐ.ബി.എം: മദ്‌റസ ക്ലാസുകൾ പുനരാരംഭിച്ചു
text_fieldsജിദ്ദ ഇമാം ബുഖാരി മദ്റസയിൽ നിന്ന്
ജിദ്ദ: ശറഫിയ്യ, അസീസിയ എന്നിവടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇമാം ബുഖാരി ഐ.ബി.എം മദ്‌റസകൾ, സമ്മർ വെക്കേഷനുശേഷം സെപ്തബർ അവസാന വാരം മുതൽ ക്ലാസുകൾ പുനരാരംഭിച്ചതായി ഇരു മദ്റസകളുടെ പ്രിൻസിപ്പൽമാരായ പി.പി അബ്ദുല്ല, അബ്ദുസുബ്ഹാൻ എന്നിവർ അറിയിച്ചു.
മദ്റസ വിദ്യാർഥികളുടെ പുതിയ അഡ്‌മിഷൻ തുടരുന്നുണ്ടെന്നും നിലവിൽ കെ.ജി മുതൽ എട്ടാം ക്ലാസ് വരെയാണ് ക്ലാസുകളുള്ളതെന്നും മദ്റസ അധികൃതർ വ്യക്തമാക്കി. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. കേരളാ മദ്രസ എഡ്യൂക്കേഷൻ ബോർഡിന്റെ (കെ.എം.ഐ.ബി) കീഴിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സ്ഥാപന മാണ് ഇമാം ബുഖാരി മദ്‌റസ. പരിചയ സമ്പന്നരും സമർത്ഥരുമായ അധ്യാപകരിലൂടെ ഖുർആൻ പഠന പാരായണത്തിനും വിവിധ ഇസ്‌ലാമിക വിഷയങ്ങളിലുമുള്ള പഠനത്തിന് പുറമേ, കെ.എം.ഐ.ബി യുടെ പൊതു പരീക്ഷകൾക്കും ടാലൻറ് സെർച്ച് പരീക്ഷകൾക്കും കലാ സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രത്യേക പരിഗണനയും പരിശീലനവും ഇരു മദ്റസകളിലും നൽകി വരുന്നതായും മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർഥികളെ ചേർക്കാനാഗ്രഹിക്കുന്നവർ 050 274 6345, 055 986 3719 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

