Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന വാഹനാപകടം; ...

മദീന വാഹനാപകടം; മരണം നാലായി

text_fields
bookmark_border
Accident-dubai
cancel

മ​ദീ​ന: മ​ദീ​ന​യെ​യും മ​ഹ്ദു​ദ്ദ​ഹ​ബ്​ പ​ട്ട​ണ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഖു​റൈ​ദ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​കൂ​ടി​യാ​ണ് മ​രി​ച്ച​ത്. അ​ഞ്ചം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സൗ​ദി ദ​മ്പ​തി​ക​ളും മ​ക​നും മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. പി​ഞ്ചു​ബാ​ലി​ക ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മ​ദീ​ന കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. മ​രി​ച്ച നാ​ലു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം പൂ​ർ​ത്തി​യാ​ക്കി അ​ൽ​ബ​ഖീ​അ് മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ സ്ഥ​ല​ത്ത്​ എ​ത്തി​യെ​ന്നും പ​രി​ക്കേ​റ്റ​വ​രെ എ​യ​ർ ആം​ബു​ല​ൻ​സി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും മ​ദീ​ന റെ​ഡ് ക്ര​സ​ൻ​റ്​ ശാ​ഖ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സ്വാ​ലി​ഹ് അ​ൽ​ഔ​ത​ഫി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesmadinadeathaccidant
News Summary - Madinah vehicle accident;Death is four
Next Story