മദീന കെ.എം.സി.സി എവർഗ്രീൻ സൂപ്പർലീഗ്; ഗ്രീൻ സ്റ്റാർ മദീന ടീം ജേതാക്കൾ
text_fieldsമദീന കെ.എം.സി.സി എവർഗ്രീൻ സംഘടിപ്പിച്ച സൂപ്പർലീഗിൽ ജേതാക്കളായ ഗ്രീൻ സ്റ്റാർ മദീന ടീം ട്രോഫിയുമായി
മദീന: കെ.എം.സി.സി മദീന കമ്മിറ്റിയുടെ കീഴിലുള്ള കായിക ക്ലബായ എവർഗ്രീൻ സംഘടിപ്പിച്ച രണ്ട് മാസത്തോളം നീണ്ടു നിന്ന സൂപ്പർ ലീഗിൽ ഗ്രീൻ സ്റ്റാർ മദീന ടീം ജേതാക്കളായി. ട്വന്റി റ്റു വിന്നേഴ്സ് ട്രോഫി ആൻഡ് അൽ ഇസ്ര പ്രൈസ് മണിക്കും, അൽ ഹാസം റണ്ണേഴ്സ് ട്രോഫിക്കും മദീന കെ.എം.സി.സി പ്രൈസ്മണിക്കുംവേണ്ടി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖരായ വിവിധ ടീമുകൾ മാറ്റുരച്ചു.
ഗ്രീൻ ബ്ലാസ്റ്റേഴ്സ് ടീമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എവർഗ്രീൻ സൂപ്പർ ലീഗിന്റെ (ഇ.എസ്.എൽ) പ്രഥമ ചാമ്പ്യന്മാരായി ഗ്രീൻ സ്റ്റാർ മദീന ടീം കിരീടം സ്വന്തമാക്കിയത്. ഉഹ്ദിലെ ലാലിഗാ സ്റ്റേഡിയത്തിൽ വെച്ചുനടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ബഷീർ വാവാട് നയിച്ച ഗോൾഡൻ ഗ്രീൻസിനെ ഒ.കെ. റഫീഖ് നയിച്ച ഗ്രീൻസ്റ്റാറും, നഫ്സൽ മാസ്റ്റർ നയിച്ച ഗ്രീൻ റോയൽസിനെ ഷാജഹാൻ ചാലിയം നയിച്ച ഗ്രീൻ ബ്ലാസ്റ്റേഴ്സും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയത്.
സൂപ്പർ ലീഗിലെ മികച്ച കളിക്കാരനായി അബ്സർ വടക്കാങ്ങരയേയും ടോപ്സ്കോററായി ഫസലു പൂളക്കപുറായയേയും മികച്ച സ്റ്റോപ്പറായി ജലാൽ പാതിരമണ്ണയേയും മികച്ച ഫോർവേഡായി ഷരീഫ് എടരിക്കോടിനേയും മികച്ച ഗോൾഗീപ്പറായി റിയാസ് ചന്തകുന്നിനേയും തിരഞ്ഞെടുത്തു. അസൈനു തിരൂർക്കാട്, മിർഷാദ്, ഉമ്മർ എന്നിവർ സെമി,ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചു. ശരീഫ് കാസർകോട്, അഷ് റഫ് അഴിഞ്ഞിലം, നജീബ് പത്തനംതിട്ട, റഷീദ് വാവൂർ, ഇബ്രാഹിം ഫൈസി, ഹനീഫ, ഗഫൂർ താനൂർ, ഫൈസൽ വെളിമുക്ക്, അഷ്റഫ് ഒമാനൂർ, ജലീൽ കുറ്റ്യാടി, മെഹ്ബൂബ് കീഴുപറമ്പ്, ഷമീർ അണ്ടോണ, സൈനു മലയിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. അബ്ദുൽമജീദ് അരിമ്പ്ര , അഹമ്മദ് മുനമ്പം, ഫസിലുറഹ്മാൻ പുറങ്ങ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

