മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വെറ്ററൻസ് ടൂർണമെന്റ്
text_fieldsമദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച
വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
സിറ്റി ബ്രദേഴ്സ് ടീം ട്രോഫിയുമായി
മദീന: ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ നേതൃത്വത്തിൽ മദീനയിൽ വെറ്ററൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഏഴ് ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ സിറ്റി ബ്രദേഴ്സ് മദീന ജേതാക്കളായി. സോക്കർ സിറ്റി മദീന ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സിറ്റി ബ്രദേഴ്സ് ജേതാക്കളായത്.
മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഹിഫ്സുറഹ്മാൻ, ജനറൽ സെക്രട്ടറി മുനീർ പടിക്കൽ, ഗഫൂർ പട്ടാമ്പി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്, മൂസ, ഫിറോസ് ബാബു, ഹനീഫ അങ്ങാടിപ്പുറം എന്നിവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.

