സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മദീന ഗവർണർ
text_fieldsസുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറിൽ പങ്കെടുക്കുന്ന മദീന ഗവർണർ
മദീന: മസ്ജിദുന്നബവി മുറ്റത്ത് സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ. മേഖലയിലെ പൊലീസ് ചുമതലകളുടെയും പൊതുസുരക്ഷ വിഭാഗങ്ങളുടെയും കമാൻഡർ മേജർ ജനറൽ യൂസഫ് അൽ സഹ്റാനിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
റമദാൻ മാസത്തിൽ സന്ദർശകർക്കും തീർഥാടകർക്കും സേവനം നൽകുന്നതിനുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു. കർത്തവ്യങ്ങൾ ആത്മാർഥതയോടും ഉത്തരവാദിത്തത്തോടും കൂടി നിർവഹിക്കാനുള്ള അവരുടെ സമർപ്പണത്തെയും ഭക്തരുടെയും സന്ദർശകരുടെയും സുരക്ഷ നിലനിർത്തുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ വഹിക്കുന്ന നിർണായക പങ്കിനെയും ഗവർണർ പ്രശംസിച്ചു.
മസ്ജിദുന്നബവിയെ സേവിക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പിന്തുണക്കാൻ ഭരണകൂടത്തിന്റെ താൽപര്യം ഊന്നിപ്പറഞ്ഞു. ഇത് ദൈവത്തിന്റെ അതിഥികൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

