യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് മദീന ഒ.ഐ.സി.സി
text_fieldsമദീന ഒ.ഐ.സി.സി, യു.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മദീന: ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയുടെ ആത്മാവിനെ തിരിച്ച് പിടിക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മദീന ഒ.ഐ.സി.സി അഭ്യർഥിച്ചു. റോഹ ഓഡിറ്റോറിയത്തിൽ നടന്ന മദീന ഒ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്റർ പ്രകാശനം ചെയ്തു. മദീന ഒ.ഐ.സി.സി പ്രസിഡന്റ് ഹമീദ് പെരുംപറമ്പിലും വെൽഫയർ സെക്രട്ടറി മജീദ് ചെറുവാടിയും ചേർന്ന് മദീന കെ.എം.സി.സി പ്രസിഡന്റ് ശരീഫ് കാസർകോടിന് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മുനീർ പടിക്കൽ, സിയാദ് കായംകുളം, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ ഗഫൂർ, ആദിൽ ചടയമംഗലം, കെ.എം.സി.സി നേതാക്കന്മാരായ ഗഫൂർ പട്ടാമ്പി, ഇബ്രാഹിം ഫൈസി, സമദ് പട്ടണിൽ, മഹ്ഫൂസ് കുന്ദമംഗലം, നിസാർ മേപ്പയൂർ, ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ തങ്ങൾ, ഇസ്ഹാഖ് പന്താരങ്ങാടി, റാഫി മാനന്തവാടി, റഫീഖ് കടക്കൽ, അൻവർ പാലക്കാട്, ശരീഫ് പട്ടാമ്പി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.

