Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീന ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ

text_fields
bookmark_border
madeena oicc
cancel
camera_alt

മദീന ഒ.ഐ.സി.സിയുടെ അംഗത്വ കാമ്പയിന്റെ ഭാഗമായി പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അംഗത്വ ഫോറം മുജീബ് ചെനാത്തിന് കൈമാറുന്നു 

മദീന: ഒ.ഐ.സി.സി മദീന ഏരിയ കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ കമ്മിറ്റി നടത്തിയ സേവനപ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരകളായ ശരത് ലാൽ, കൃപേഷ്, ഷുഹൈബ് എന്നിവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായതും പുണ്യ മദീനയിൽ എത്തുന്ന ഹാജിമാർക്ക് മദീന ഒ.ഐ.സി.സി നൽകുന്ന സേവന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് കുമ്പളത്ത് ശങ്കരൻ പിള്ള, ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ എന്നിവർ ആശംസകൾ നേർന്നു.

ഹാജിമാർക്ക് മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ മദീന ഒ.ഐ.സി.സി പ്രവർത്തകരായ ബഷീർ പുൽപള്ളി, ഫൈസൽ അഞ്ചൽ, ആദിൽ ചടയമംഗലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിയാദ് കായംകുളം, നൗഷാദ് കണിയാപുരം, ജംഷീർ ഹംസ എടത്തനാട്ടുകര, വി.കെ. റാഫി പാണ്ടിക്കടവ്, ഷാജി എളോട്ടിൽ, ഇസ്ഹാഖ് പന്താരങ്ങാടി, മുസ്തഫ കാടപ്പടി തുടങ്ങിയവർ സംസാരിച്ചു. മുജീബ് ചെനാത്ത് സ്വാഗതവും ഹനീഫ അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madina OICC Membership Campaign
Next Story