മദീന കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsഇബ്രാഹിം ഫൈസി, നാസർ തടത്തിൽ, മുസ്തഫ മൈത്ര, സിദ്ദീഖ് വലിയോറ, മെഹബൂബ് കീഴ്പറമ്പ്
മദീന: മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മദീന സഖർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശരീഫ് കാസർകോട് ഉദ്ഘാടനം ചെയ്തു. അഷ്റഫ് അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. ഫസിലുറഹ്മാൻ പുറങ്ങ് പ്രവർത്തന റിപ്പോർട്ടും നാസർ തടത്തിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ അഹമ്മദ് മുനമ്പം, ഒ.കെ. റഫീഖ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുലൈമാൻ പണിക്കപുറായ, നഫ്സൽ മാസ്റ്റർ, അബ്ദുല്ല പേങ്ങാട്, ഗഫൂർ താനൂർ, അഫ്താബ് എന്നിവർ സംസാരിച്ചു. ഏറ്റവും മികച്ച ഹജ്ജ് വളന്റിയറായി തിരഞ്ഞെടുത്തിരുന്ന ശുക്കൂർ ആലപ്പുഴക്കുള്ള കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഉപഹാരം മദീന ഹജ്ജ് സെൽ ക്യാപ്റ്റൻ അഷ്റഫ് ഒമാനൂർ കൈമാറി. പുതിയ ഭാരവാഹികൾ:
നാസർ തടത്തിൽ (പ്രസി), മുസ്തഫ മൈത്ര (ജന. സെക്ര.), സിദ്ദീഖ് വലിയോറ (ട്രഷ), മെഹബൂബ് കീഴ്പറമ്പ് (ഓർഗ. സെക്ര), ഇബ്രാഹിം ഫൈസി (ചെയർ), മനാഫ് ആലുങ്ങൽ, അബ്ബാസ് വാഴക്കാട്, അബ്ദുൽ ഹാമീർ ആക്കോട്, അബ്ദുൽ റഷീദ് മമ്പുറം (വൈ. പ്രസി), നാസർ എടവണ്ണപ്പാറ, സഫീർ താനൂർ, കെ.സി. ശിഹാബ്, സലീം മൊറയൂർ (ജോ. സെക്ര.).

