കേരളത്തിലേക്കുള്ള ഹജ്ജ് വിമാനം തിരിച്ചിറക്കി: വൻദുരന്തം ഒഴിവായി
text_fieldsജിദ്ദ: ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം ഒരുമണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 10.10 ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്ക് തിരിച്ച സൗദിയ വിമാനമാണ് തകരാറുമൂലം തിരിച്ചിറക്കിയത്.
സർക്കാർ ക്വാട്ടയിൽ ഹജ്ജ് നിർവഹിച്ച 300 ഒാളം തീർത്ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്ന ശേഷം മുന്നിലുള്ള വിൻഡോ പൊട്ടി അകത്തേക്ക് വായു തള്ളികയറുകയായിരുന്നു. വൻ അപകടം മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.
വിമാനം ആകാശചുഴിൽ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാർ പറഞ്ഞു. വൻ ദുരന്തമാണ് തലനാരിക്ക് വഴിമാറിയത്.
മദീന വിമാനത്താവളത്തിൽ നിന്നും ഹാജിമാരെ രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ നാട്ടിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
