Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​കൂൾ മേധാവിയുടെ വാഹനം കത്തിച്ച വിദ്യാർഥികൾക്ക്​ തടവും പിഴയും 

text_fields
bookmark_border

ജിദ്ദ: സ്​കൂൾ മേധാവിയുടെ വാഹനം കത്തിച്ച രണ്ട് വിദ്യാർഥികൾക്ക് 23 മാസം തടവും നൂറ് അടിയും 74000 റിയാൽ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒരു വിദ്യാർഥിക്ക് ഒന്നര വർഷം തടവും 50 അടിയും 74000 റിയാൽ പിഴയും മറ്റൊരു വിദ്യാർഥിക്ക് അഞ്ച് മാസം തടവും 50 അടിയുമാണ് ശിക്ഷ. കേസിലെ മറ്റ് രണ്ട് പ്രതികളുടെ വിധിപറയൽ മാറ്റിവെച്ചു. ഇവരെ ബന്ധപ്പെട്ട വകുപ്പ്​  കോടതിയിൽ ഹാജരാക്കണം. കഴിഞ്ഞ ഒക്ടോബറിലാണ് ജിദ്ദക്ക് കിഴക്ക് പ്രവർത്തിക്കുന്ന നമിറ സെക്കൻററി സ്​കൂൾ മേധാവിയുടെ വാഹനം കത്തിച്ചത്. സംഭവം നടന്നയുടനെ ഏതാനും വിദ്യാർഥികളെ പൊലീസ്​ പിടികൂടുകയും പ്രതികളെ തിരിച്ചറിഞ്ഞു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - madeena
Next Story