Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിലെ...

മദീനയിലെ കച്ചവടകേന്ദ്രങ്ങളിൽ  തിര​േക്കറി

text_fields
bookmark_border
മദീനയിലെ കച്ചവടകേന്ദ്രങ്ങളിൽ  തിര​േക്കറി
cancel
camera_alt??????? ???????????? ????????? ????????

മദീന: ഹജ്ജ്​ കഴിഞ്ഞതോടെ കച്ചവട കേന്ദ്രങ്ങളിലും ഷോപ്പിങ്​ സമുച്ചയങ്ങളിലും തി​രക്കേറി. മദീന സന്ദർശനത്തിനെത്തിയ തീർഥാടകർ സ്വദേശത്തേക്ക്​ തിരിക്കുന്നതിന്​ മുമ്പ്​ ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്​. മസ്​ജിദുന്നബവിക്കടുത്ത കടകളിലാണ്​ തിരക്ക്​ കൂടുതൽ. തുണി വിൽപന കടകൾ, റെഡിമെയ്​ഡ്​ കടകൾ, ജ്വല്ലറികൾ, തസ്​ബീഹ്​മാല, മുസല്ല, ഇലക്​ട്രോണിക് ഉപകരണങ്ങൾ​, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ എന്നിവ വിൽക്കുന്ന കടകളിലാണ്​ തീർഥാടകർ കൂടുതലായെത്തുന്നത്​. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഉപഹാരമായി നൽകാൻ തസ്​ബീഹ്​ മാല, നമസ്​കാര വിരിപ്പ്​ എന്നിവയാണ്​ തീർഥാടകർ കൂടുതൽ വാങ്ങിക്കൂട്ടുന്നത്​. ഹറമി​​െൻറ പടിഞ്ഞാറ്​ ഭാഗത്തെ ഇൗത്തപഴ സൂഖും ഹജ്ജ്​ കഴിഞ്ഞതോടെ സജീവമായി​. അജ്​വ ഇൗത്തപ്പഴത്തിനാണ്​ ഡിമാൻറ്​. 

കിലോക്ക്​ 35 മുൽ 85 റിയാൽ വരെ ഇതിനു  വിലയുണ്ട്​. ആഭരണങ്ങൾ വാങ്ങുന്നവരും കുറവല്ല. സൗദിയിൽ ഉൽപാദിപ്പിക്കുന്ന സ്വർണാഭരണങ്ങൾക്കാണ്​ ഡിമാൻറ്​.​​ ഗുണമേന്മ  കൂടുതലായതിനാലാണ്​ തീർഥാടകർക്കിടയിൽ സൗദി സ്വർണത്തിന്​ ആവശ്യക്കാർ കൂടുതലെന്ന്​ ഇൗ രംഗത്തെ കച്ചവടക്കാർ പറയുന്നു. കുവൈത്ത്​, ബഹ്​റൈൻ എന്നിവിടങ്ങളിലെ സ്വർണ ആഭരണങ്ങളുണ്ടെങ്കിലും സൗദി ഉൽപന്നങ്ങൾക്കാണ്​ തീർഥാടകർ മുൻഗണന നൽകുന്നത്​. 

പാക്കിസ്​ഥാൻ തീർഥാടകർക്ക്​ ഏറ്റവും പ്രിയം സ്വർണ വളകളോടാണെങ്കിൽ ഇന്തോനേഷ്യക്കാർക്ക്​ മോതിരങ്ങളാണ് വേണ്ടത്​​. ആ​ഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ മാല, മോതിരം, കമ്മൽ എന്നിവയുടെ സെറ്റ്​ വാങ്ങുന്നവരാണ്​. സ്വർണ വിപണിയിൽ ഹജ്ജിനു മുമ്പ്​ കച്ചവടം മുൻവർഷത്തേക്കാൾ കുറവായിരുന്നുവെന്ന്​  കച്ചവടക്കാർ പറഞ്ഞു. ഹജ്ജ്​ കഴിഞ്ഞുണ്ടാകുന്ന തിരക്ക്​ മുൻകൂട്ടി കണ്ട്​ തീർഥാടകരെ ആകർഷിക്കുന്ന വിവിധ ഇനം സാധനങ്ങൾ കച്ചവടക്കാർ കടകളിൽ ഒരുക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmadeena market
News Summary - madeena market-saudi-gulf news
Next Story