മക്ക, മദീന ഹറമുകളിലെ പുറം മുറ്റങ്ങളിൽ നമസ്കരിക്കുന്നതിന് വിലക്ക്
text_fieldsജിദ്ദ: മക്ക, മദീന ഹറമുകളിൽ പുറത്തെ മുറ്റങ്ങളിൽ വെച്ച് ജുമുഅ ദിവസവും മറ്റ് ദിവസങ്ങളിലും നമസ്കാരം നിർവഹിക്ക ുന്നത് നിർത്തലാക്കിയതായി മസ്ജിദുൽഹറാം, മസ്ജിദുന്നബവി കാര്യാലയ വക്താവ് ഹാനീ ബിൻ ഹസനീ ഹൈദർ അറിയിച്ചു.
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കായി എടുക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കാനും നമസ്കാരത്തിനെത്തുന്നവർക്കിടയിൽ രോഗപകർച്ച തടയാനും എല്ലാവരും സഹകരിക്കണം. കോവിഡ് 19 വ്യാപനം തടയാൻ പൊലീസും ആരോഗ്യ വകുപ്പുമായി പല മുൻകരുതൽ നടപടികളും നേരത്തെ ഇരുഹറം കാര്യാലയം എടുത്തിട്ടുണ്ട്. ഇരുഹറമുകളിൽ സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷമൊരുക്കുന്നതിനാണ് ഇതെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
