‘മാക് സെവൻ’ സൗദി ദേശീയദിനം ആഘോഷിച്ചു
text_fields‘മാക് സെവൻ’ സൗദി ദേശീയദിനാഘോഷത്തിൽനിന്ന്
ദമ്മാം: കൊണ്ടോട്ടിയിൽ തുടങ്ങി മലയാളിയുടെ ആരോഗ്യശീലങ്ങളുടെ ഭാഗമായി മാറിയ ‘മാക് സെവൻ’ വ്യായായമ കൂട്ടായ്മയുടെ ദമ്മാം ഘടകം സൗദി ദേശീയ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ ഒത്തുകൂടിയ പ്രവർത്തകർ സൗദി ദേശീയ ഗാനാലപനത്തോടെ പരിപാടികൾക്ക് തുടക്കമായി. പരിസരങ്ങൾ വൃത്തിയാക്കുന്നതിന് പ്രവർത്തകർ നേതൃത്വം നൽകി.
ദേശീയ പതാകയും ബാനറുകളും ഏന്തി പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന സംഗമത്തിൽ സെൻട്രൽ കോഓഡിനേറ്റർ അഷ്റഫ് കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ഹമീദ് കൊണ്ടോട്ടി, ആലിക്കുട്ടി ഒളവട്ടൂർ, മജീദ് കൊടുവള്ളി, ഫൈസൽ ഇരിക്കൂർ, ഹനീഫ പെരിച്ചീരി എന്നിവർ സംസാരിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.

