Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മന്ത്രിമാരുമായി...

സൗദി മന്ത്രിമാരുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സൗദി മന്ത്രിമാരുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി റി​യാ​ദി​ൽ സൗ​ദി നി​ക്ഷേ​പ മ​ന്ത്രി ഫ​ഹാ​ദ് ബി​ൻ അ​ബ്​​ദു​ൽ​ജ​ലീ​ൽ അ​ൽ സൈ​ഫു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ മ​ന്ത്രി​മാ​രു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഉ​ന്ന​ത​ത​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വാ​ണി​ജ്യ മ​ന്ത്രി മാ​ജി​ദ് അ​ൽ ഖ​സ​ബി, വ്യ​വ​സാ​യ-​ധാ​തു വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖു​റൈ​ഫ്, നി​ക്ഷേ​പ മ​ന്ത്രി ഫ​ഹാ​ദ് ബി​ൻ അ​ബ്​​ദു​ൽ​ജ​ലീ​ൽ അ​ൽ സൈ​ഫ് എ​ന്നി​വ​രു​മാ​യാ​ണ് അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യ​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, സൗ​ദി അ​റേ​ബ്യ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ലു​ലു ഗ്രൂ​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള വി​പു​ല​മാ​യ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് യൂ​സ​ഫ​ലി മ​ന്ത്രി​മാ​രോ​ട് വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ രം​ഗ​ത്ത് ലു​ലു ഗ്രൂ​പ്പ് ന​ട​ത്തു​ന്ന നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ലു​ലു ഗ്രൂ​പ്പി​െൻറ ഭാ​വി പ​ദ്ധ​തി​ക​ൾ​ക്ക് സൗ​ദി ഗ​വ​ൺ​മെൻറി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും മ​ന്ത്രി​മാ​ർ വാ​ഗ്ദാ​നം ചെ​യ്തു. റി​യാ​ദി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, കൊ​മേ​ഴ്സ്യ​ൽ ഡ​യ​റ​ക്ട​ർ നെ​മി​ൽ ന​സീ​ർ എ​ന്നി​വ​രും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma usafalisaudiarabia#Saudi Ministers
News Summary - M.A. Yusuffali meets with Saudi ministers
Next Story