എം.എ മുഹമ്മദ് ജമാൽ അനുസ്മരണവും വിഡിയോ പ്രകാശനവും
text_fieldsഅബഹ: വയനാട് മുട്ടിൽ യത്തീംഖാന ജനറൽ സെക്രട്ടറിയായിരുന്ന എം.എ. മുഹമ്മദ് ജമാൽ അനുസ്മരണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി റസാഖ് കിണാശ്ശേരി രചനയും സംവിധാനവും നിർവഹിച്ച വിഡിയോ ആൽബം 'ജമാലുപ്പ'യുടെ പ്രകാശനവും പ്രദർശനവും സംഘടിപ്പിച്ചു. ഡബ്ലിയു.എം.ഒ ഖമീസ് വെൽഫയർ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്തു.
വയനാട് ഡബ്ള്യൂ.എം.ഒ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അനിയാരത്ത് മമ്മുട്ടി ഹാജി, ജനറൽ മാനേജർ മുജീബുറഹ്മാൻ ഫൈസി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സലീം കൽപ്പറ്റ അധ്യക്ഷതവഹിച്ചു. ഡോ. കൈലാസ് ആൽബത്തിന്റെ ആദ്യ പ്രദർശന സ്വിച്ചോൺ നിർവഹിച്ചു. ഖമീസ് വെൽഫയർ കമ്മിറ്റിയുടെ ഉപഹാരം ചെയർമാൻ സമദ് മാനന്തവാടി സംവിധായകന് കൈമാറി. അഷ്റഫ് കുറ്റിച്ചൽ, മെഹസൂം അറക്കൽ,സാദിഖ് ഫൈസി എന്നിവർ ആശംസകൾ നേർന്നു. സിറാജ് കീഴാറ്റ് സ്വാഗതവും മുഹമ്മദ് സഫയർ നന്ദിയും പറഞ്ഞു.

