എം. മുകുന്ദൻ 17ന് ദമ്മാമിലെത്തും
text_fieldsപ്രവാസമുദ്ര അവാർഡ് സമർപ്പണത്തിന്റെ ആദ്യ പോസ്റ്റർ പി. ഷംസുദ്ദീൻ എം.എൽ.എ സുനീഷ് സാമുവലിന് നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: മലയാളി സമാജം ഏർപ്പെടുത്തിയ 'പ്രവാസമുദ്ര'പുരസ്‌കാരം ഏറ്റുവാങ്ങാൻ പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ ഈ മാസം 17ന് ദമ്മാമിലെത്തും. ദമ്മാമിലെ ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
'പ്രവാസം'നോവൽ ഉൾപ്പെടെ നാടുവിട്ടവന്റെ വേദനകളെ പകർത്തിയതിലൂടെ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് പ്രമുഖ എഴുത്തുകാരനായ ജമാൽ കൊച്ചങ്ങാടി അടക്കമുള്ള സമിതി അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
പുരസ്കാര സമർപ്പണച്ചടങ്ങിന്റെ ആദ്യ പോസ്റ്റർ ദമ്മാമിൽ പ്രകാശനം ചെയ്തു. പി. ഷംസുദ്ദീൻ എം.എൽ.എ, എഴുത്തുകാരൻ സുനീഷ് സാമുവേലിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. മലയാളി സമാജം വായനക്കും എഴുത്തിനും മലയാള സാഹിത്യത്തിനും പ്രാമുഖ്യം നൽകി നടപ്പാക്കുന്ന പ്രവർത്തനങ്ങളെയും എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും നൽകുന്ന പ്രോത്സാഹനങ്ങളെയും എം.എൽ.എ അഭിനന്ദിച്ചു. മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.
ജേക്കബ് ഉതുപ്പ്, ഹബീബ് അമ്പാടൻ, ഹമീദ് കാണിച്ചാട്ടിൽ, ആസിഫ് താനൂർ, ഖദീജ ഹബീബ്, നജ്മുന്നിസ വെങ്കിട്ട, ലീന ഉണ്ണികൃഷ്ണൻ, ഷാജു അഞ്ചേരി, സരള ജേക്കബ്, ഹുസ്ന ആസിഫ് എന്നിവർ നേതൃത്വം നൽകി. ജയൻ തച്ചമ്പാറ, മുരളീധരൻ, ശിഹാബ് കൊയിലാണ്ടി, ജയകുമാർ, നൗഷാദ്, ലതിക പ്രസാദ്, ഗിരിപ്രസാദ്, നിഖിൽ മുരളി, സുരേഷ് രാമന്തളി, ഫയാസ് എന്നിവർ പങ്കെടുത്തു. സാജിദ് ആറാട്ടുപുഴ സ്വാഗതവും ഡോ. സിന്ധു ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

