എം. മൊയ്തു മാസ്റ്റർക്ക് ഒ.ഐ.സി.സി സ്വീകരണം
text_fieldsമങ്കട മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം. മൊയ്തു മാസ്റ്റർക്ക് ഒ.ഐ.സി.സി മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടി
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ഉംറ നിർവഹിക്കാനെത്തിയ മങ്കട മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം. മൊയ്തു മാസ്റ്റർക്ക് ജിദ്ദ ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ശറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
കമ്മിറ്റിയുടെ സ്നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും ഇ.പി. മുഹമ്മദാലിയും ചേർന്ന് എം. മൊയ്തു മാസ്റ്റർക്ക് കൈമാറി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇസ്മാഈൽ കൂരിപൊയിൽ, ജില്ലാ വൈസ് പ്രസിഡൻറ് ഫിറോസ് പോരുർ, ഫൈസൽ മക്കരപ്പറമ്പ, എം.ടി. ഗഫൂർ, വി.പി. ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും സി.പി സൈതലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

