Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീവ്ര ചിന്താഗതിക്കാരെ...

തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട​ -എം.കെ. മുനീർ

text_fields
bookmark_border
തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട​ -എം.കെ. മുനീർ
cancel
camera_alt

എം.കെ. മുനീർ റിയാദ്​ മീഡിയഫോറം സംഘടിപ്പിച്ച മീറ്റ്​ ദി പ്രസിൽ സംസാരിക്കുന്നു

റിയാദ്​: തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്​ലിം ലീഗിന്​ വേണ്ടെന്നത്​ കൃത്യമായ നിലപാടാണെന്ന്​ എം.കെ. മുനീർ എം.എൽ.എ. എന്നാൽ പോപ്പുലർ ഫ്രണ്ടിൽപെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്​. അവരെ ആ ചിന്താഗതിയിൽനിന്ന്​ രക്ഷിച്ചെടുക്കണം. അത്തരം ആളുകളെയാണ്​​ കെ.എം. ഷാജി പാർട്ടിയിലേക്ക്​ ക്ഷണിച്ചത് എന്നാണ്​ ഞാൻ കരുതുന്നത്​. അതേസമയം പോപ്പുലർ ​ഫ്രണ്ട്​ നിരോധന വിഷയത്തിൽ പാർട്ടിയിൽ രണ്ടഭിപ്രായമില്ല. ഒറ്റ നിലപാടാണ്​. സംസ്​ഥാന പ്രസിഡൻറ്​ അത്​ വ്യക്തമാക്കിയിട്ടുണ്ട്​. അത്​ തന്നെയാണ്​ ഞാനും പറഞ്ഞത്​. വ​ളരെ വ്യക്തതയോടെ ഉറച്ച ബോധ്യത്തോടെയാണ്​ അത്​ പറഞ്ഞത്​. എന്നാൽ ഞാൻ പറഞ്ഞത്​ പിൻവലിച്ചെന്നും നിലപാട്​ മാറ്റിയെന്നും പാർട്ടി സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.​ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം അങ്ങനെ പറയാൻ എന്താണ്​ സാഹചര്യം എന്നറിയില്ല.

അന്താരാഷ്​ട്ര പുസ്​തകോത്സവത്തിൽ പ​ങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്​ ദി പ്രസിൽ സംസാരിക്കുകയായിരുന്നു. പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്​ലിം ലീഗ്​ പ്രവർത്തകന്​ മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്​ലിം ലീഗുകാരൻ തന്നെയായിരിക്കും.

ഒരേസമയം രണ്ട്​ വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട്​ തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും. യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്​തരാണ്​. എൽ.ഡി.എഫിൽ പോകുമെന്നത്​ നടക്കാത്ത സ്വപ്​നം മാത്രമാണ്​. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന്​ മാത്രമല്ല, നിഷ്‌ക്രിയവുമാണ്​. പിണറായിയെ അല്ലാതെ മറ്റൊരു മന്ത്രിയെ ആർക്കെങ്കിലും അറിയുമോ? ആരുടെയെങ്കിലും സ്വരം കേൾക്കുന്നുണ്ടോ? ശൈലജ ടീച്ചർക്ക്​ മാഗ്​സസെ അവാർഡ്​ തടഞ്ഞത്​ പിണറായിയാണ്​. തന്നെക്കാൾ പേരുയരാതിരിക്കാൻ.

സ്വർണ കള്ളക്കടത്തു വിഷയം തേഞ്ഞു മാഞ്ഞുപോകില്ല. നിയമവഴികളിൽ പോരാട്ടം തുടരും. എന്നാൽ ബി.ജെ.പി-സി.പി.എം പലപ്പോഴും ഭായി ഭായി ആണ് എന്നത് മറക്കരുത്. പക്ഷേ ഞങ്ങൾ പ്രതിപക്ഷം അത്​ അനുവദിക്കില്ല.

ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കും. രാഹുലിനെ രാജ്യത്തെ മാധ്യമങ്ങൾ മുതൽ സി.പി.എം അടക്കമുള്ള പാർട്ടികൾ വരെ ഒറ്റപ്പെടുത്തി അവഹേളിക്കാനും അവഗണിക്കാനും ശ്രമിച്ചതാണ്​. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നു. അതിന്റെ ഫലം കാണുക തന്നെ ചെയ്യും. ഭൂമിശാസ്‌ത്രപരമായ കിടപ്പ്​ കാരണമാണ്​ കേരളത്തിൽ കൂടുതൽ ദിവസം യാത്ര നടന്നത്. എന്നാൽ സി.പി.എം അതിൽ വെറളിപൂണ്ട്​ അദ്ദേഹം ഭക്ഷണം കഴിക്കുന്നതുവരെ ട്രോൾ ആക്കി മാറ്റി.

ഷാർജ പുസ്​തകോത്സവം പോലെ അടുത്ത വർഷത്തോടെ റിയാദ്​ പുസ്​തകോത്സവത്തിൽ മലയാളികളുടെ വർധിച്ച സാന്നിധ്യമുണ്ടാവും എന്ന്​ തന്നെയാണ്​ പ്രതീക്ഷ. മാധ്യമങ്ങളും മുഖ്യധാര സംഘടനകളും കുറച്ചു കൂടി ഉണർന്നു പ്രവർത്തിച്ചു പുസ്തകോത്സവം വിജയിപ്പിക്കണമെന്ന അഭ്യർഥനയാണ്​ മുന്നോട്ട്​ വെക്കാനുള്ളത്​. കേരളത്തിലെ 500ഓളം പ്രസാധകർ ചേർന്ന്​ രൂപവത്​കരിച്ച 'പുസ്​തകം' എന്ന സംഘടനയുടെ നേതൃത്വത്തിലാണ്​ റിയാദിലെ മേളയിൽ പ​ങ്കെടുക്കുന്നത്​.

റിയാദിലെ ഇന്ത്യൻ എംബസിയിൽ ഉപസ്ഥാനപതി രാം പ്രസാദുമായി കൂടിക്കാഴ്​ച നടത്താൻ കഴിഞ്ഞു. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനുള്ള സർട്ടിഫിക്ക്​ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം അദ്ദേഹത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തി. വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ 16 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദുറഹീമി​െൻറ വിഷയം അദ്ദേഹവുമായി ചർച്ച ചെയ്​തു. 33 കോടി രൂപയാണ്​ ദിയാധനമായി മരിച്ച സൗദി ബാല​െൻറ കുടുംബം ആവശ്യപ്പെടുന്നത്​. ഇക്കാര്യത്തിൽ ഗവൺമെൻറുകളുടെ ശക്തമായ ഇടപെടൽ വേണം. അക്കാര്യം അദ്ദേഹത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. മീറ്റ്​ ദി പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ്​ ഷംനാദ്​ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്​റഫ്​ വേങ്ങാട്ട്​, സി.പി. മുസ്​തഫ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK MuneerPFIMuslim LeaguePFI BanPopular Front of India
News Summary - M. K. Muneer about PFI Ban
Next Story