Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിഴക്കൻ പ്രവിശ്യാ...

സൗദി കിഴക്കൻ പ്രവിശ്യാ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ

text_fields
bookmark_border
സൗദി കിഴക്കൻ പ്രവിശ്യാ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ
cancel
camera_alt

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സൗദി കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ്​ ബിൻ നായിഫുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ദമ്മാം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ്​ ബിൻ നായിഫുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവർണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിന്‍റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു.

ലുലു ഗ്രൂപ്പ് സൗദി അറേബ്യയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസഫലി ഗവർണർക്ക് വിശദീകരിച്ചു. ദീർഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് എം.എ. യൂസഫലി നന്ദി അറിയിച്ച. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമ്മാം റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff AliSaudi Arabia
News Summary - M. A. Yusuff Ali meets with the Governor of the Eastern Province of Saudi Arabia
Next Story