Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തരംഗമായി ലുലുവിൻെറ സൗദി ദേശീയദിനാഘോഷ ഗീതം
cancel
camera_alt

ലുലുവിൻെറ സൗദി ദേശീയദിനാഘോഷ സംഗീത ആൽബത്തിൽ നിന്ന്​

Homechevron_rightGulfchevron_rightSaudi Arabiachevron_rightതരംഗമായി ലുലുവിൻെറ...

തരംഗമായി ലുലുവിൻെറ സൗദി ദേശീയദിനാഘോഷ ഗീതം

text_fields
bookmark_border

റിയാദ്​: കരുത്തുറ്റ ആധുനിക രാഷ്​ട്രമായി സൗദി അറേബ്യ ഏകീകരിക്കപ്പെട്ടതിൻെറ നവതി നിറവിൽ ഇത്തവണത്തെ ദേശീയ ദിനാഘോഷം മണ്ണും വിണ്ണും മനസും നിറയ്​ക്കുന്നതായിരുന്നു. കോവിഡിൻെറ ഭീഷണി നിഴലിനും കുറയ്​ക്കാനായില്ല, എല്ലാ ആരോഗ്യ കരുതൽ ചട്ടങ്ങളും അനുസരിച്ച്​​ രാജ്യത്ത്​ അരങ്ങേറിയ ആഘോഷങ്ങളുടെ പൊലിമയെ. ഗവൺമെൻറ്​ വകുപ്പുകളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളും പൗരന്മാരും പ്രവാസിസമൂഹങ്ങളും ആഘോഷങ്ങളിൽ തങ്ങളുടേതായ സർഗാത്മക സംഭാവനകളുമായി മനസറിഞ്ഞ്​ പ​െങ്കടുത്തു. അക്കൂട്ടത്തിൽ പ്രമുഖ റീ​െട്ടയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റി​െൻറ സൗദി ശാഖകൾ ചേർന്നൊരുക്കിയ ഒരു സംഗീത ആൽബം സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായി മാറി.

ദേശീയദിനാഘോഷ ഗീതത്തിൻെറ ഇൗരടികൾക്ക്​ സൗദി പാരമ്പര്യ നർത്തനകലയുടെ ചുവടുകളും കരമുദ്രകളും ശരീര ചലനങ്ങളും കൊണ്ട്​ നടന ഭാഷ്യം നൽകിയ വിഡിയോ ആൽബം ഹൃദയഹാരിയായി. രാജ്യത്തെ പ്രകൃതി വിസ്​മയങ്ങളിലൊന്നായ എഡ്​ജ്​ ഒാഫ്​ ദ വേൾഡി​ലെ കൊടുമുടി നെറുകയിലും റിയാദ്​ നാഷനൽ മ്യൂസിയത്തിലും പാരമ്പര്യ കച്ചവട കേന്ദ്രങ്ങളിലും വീട്ടകങ്ങളിലും പാട്ടുപാടി നൃത്തം ചെയ്​ത്​ പിറന്ന മണ്ണിൻെറയും പോറ്റുന്ന നാടിൻെറയും ജന്മദിനം ആഘോഷിക്കുന്ന വിവിധ തരം മനുഷ്യരുടെ ചേതോഹരമായ കാഴ്​ചാനുഭവമാണ്​ വിഡിയോ ആൽബം പകരുന്നത്​. അത്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത്​ മണിക്കൂറുകൾക്കകം ട്രെൻഡിങ്ങായി.


ഇൗ വർഷം രാജ്യത്ത്​ ദേശീയദിനവുമായി ബന്ധപ്പെട്ട്​ പുറത്തിറക്കിയ ആഘോഷ ഗീതങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നെന്ന നിലയിൽ പ്രമുഖ മാധ്യമം എം.ബി.സി എഫ്​.എമ്മി​െൻറ ബഹുമതി തേടിയെത്തുകയും ചെയ്​തു. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിലെത്തിയ മികവുറ്റ 10 ദേശീയദിന സംഗീത ആൽബങ്ങളിൽ അഞ്ചാം സ്ഥാനമാണ്​ ലുലുവിൻെറ ഇൗ ആൽബത്തിന്​ എം.ബി.സി എഫ്​.എം നൽകിയത്​. അതിന്​ മുകളിലുള്ള ബാക്കി നാലും പ്രധാനപ്പെട്ട സർക്കാർ വകുപ്പുകൾ ഇറക്കിയ ഗാനങ്ങളാണ്​. പ്രശസ്​ത സൗദി സംഗീതജ്ഞൻ അബാദി അൽകുബാസി സംഗീതം പകർന്ന്​ സുൽത്താൻ ഖലീഫ പാടിയ പാട്ടും​ പ്രമുഖ സംവിധായകൻ തുർക്കി അൽമുഹ്​സൻ അണി​യിച്ചൊരുക്കിയ ചലച്ചിത്ര ഭാഷ്യവും ഒന്നിനൊന്ന്​ മികച്ചതെന്നാണ്​ ആസ്വാദകർ അഭിപ്രായപ്പെടുന്നത്​.

രാജ്യത്തെ​ അറിയപ്പെടുന്ന കലാകാരന്മാരായ ഷാദി മുഹമ്മദ്​, അബ്​ദുല്ല അൽമാലികി, മുംതാസ് മുഹമ്മദ്​, അബ്​ദുറഹ്​മാൻ അൽഹർബി, സഅദ്​ അൽഖർനി, സുമയ്യ, റഷ, ഹിന്ദ്​, യാസർ ബിൻ മുഹമ്മദ്​, അഹമ്മദ്​ ബകിർ, സലീം അൽഖഹ്​ത്വാനി, ഷരീഫ, അസ്​മ, അർവ എന്നിവരും​ ലീൻ, തമീം, ഫൈസൽ, സദീം എന്നീ കുട്ടികളുമാണ്​ ആൽബത്തിൽ നടന ചലനങ്ങളുമായി അണിനിരന്ന്​ ദൃശ്യചാരുത പകർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaLuLuSaudi National DayGulf News
Next Story