Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിന്‍റെ പുതിയ...

ലുലുവിന്‍റെ പുതിയ ​ഹൈപർമാർക്കറ്റ്​ അൽ-റയ്യാനിൽ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ലുലുവിന്‍റെ പുതിയ ​ഹൈപർമാർക്കറ്റ്​ അൽ-റയ്യാനിൽ ഉദ്​ഘാടനം ചെയ്തു
cancel
camera_alt

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-റയ്യാൻ ഡിസ്​ട്രിക്​റ്റിൽ ലുലു ഹൈപർമാർക്കറ്റ്​ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ. യൂസഫലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ​ചേംബർ ഓഫ്​ കൊമേഴ്​സ്​ ഡയറക്ടർ ബോർഡ്​ ചെയർമാൻ ബദർ സുലൈമാൻ അൽ-റസീസ ഉദ്​ഘാടനം ചെയ്യുന്നു

ദമ്മാം: ലുലു ​ഗ്രൂപ്പിന്‍റെ​ സൗദിയിലെ 26-ാമത്തെ ഷോറൂം കിഴക്കൻ പ്രവിശ്യയിലെ അൽ-റയ്യാൻ ഡിസ്​ട്രിക്​റ്റിൽ പ്രവർത്തനം ആരംഭിച്ചു. ഉത്​മാൻ ബിൻ അഫാൻ റോഡിന്​ സമീപം വ്യവസായ​ പ്രമുഖരും സൗദി അരാംകോ ജീവനക്കാരും തിങ്ങിപ്പാർക്കുന്ന മേഖലയിലാണ്​ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്​. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ. യൂസഫലി, സ്വദേശികളും വിദേശികളുമടങ്ങുന്ന പൗരപ്രമുഖർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചക്ക്​ 12.30-ന്​ കിഴക്കൻ പ്രവിശ്യ ​ചേംബർ ഓഫ്​ കൊമേഴ്​സ്​ ഡയറക്ടർ ബോർഡ്​ ചെയർമാൻ ബാദർ സുലൈമാൻ അൽ-റസീസ ഉദ്​ഘാടനം നിർവഹിച്ചു.

നിരവധി വിദേശരാജ്യങ്ങൾ ഉൾപ്പടെ പരന്നു കിടക്കുന്ന ലുലു ഗ്രൂപ്പിന്‍റെ 224-ാമത്തെ ശാഖയാണ്​ ഇത്​. ഉപഭോക്താക്കൾക്ക്​ തങ്ങളൂടെ ഇഷ്ട ഉൽപന്നങ്ങൾ കൃത്യമായി തെര​ഞ്ഞടുക്കാനും ഷോപ്പിങ്​​ ആസ്വദിക്കാനും കഴിയുന്ന തരത്തിൽ അത്യാധുനികവും വിശാലവുമായ സംവിധാനങ്ങളാണ്​ പുതിയ ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ, സൂപർമാർക്കറ്റ്​, ഫ്രഷ് ഫുഡ്, ഗ്രോസറി, ബി.എൽ.എസ്.എച്ച്​ ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്‍റ്​ സ്റ്റോർ, ലുലു കണക്റ്റ്, ഡിജിറ്റൽ, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉള്ള ഇലക്ട്രോണിക്‌സ് വിപണി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്​.

സൗദി അറേബ്യയിൽ കൂടുതൽ ഷോറൂമുകൾ തുറക്കാൻ സാധിക്കുന്നത്​ തങ്ങൾക്ക്​ ഏറെ സന്തോഷം പകരുന്നുവെന്ന്​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. നവ ഊർജവും നുതന കാഴ്ചപ്പാടും കൊണ്ട് ഊർജസ്വലമായ ഒരു വിപണിയെയാണ് സൗദി പ്രതിനിധീകരിക്കുന്നത്. ഇത്​ ലുലുവിന്​ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുടർന്ന്​ ലുലുവും പുതിയ മേഖലകൾ തുറക്കുകയാണ്​. വിപുലമായ ഓർഗാനിക് ഫുഡ്‌സ് കൗണ്ടർ, വർണാഭമായതും പോഷകഗുണമുള്ളതുമായ സാലഡ് ബാർ, ഹെൽത്ത് ആൻഡ് ഡയറ്റ് ഫുഡ്, ലുലുവിന്‍റെ ഇൻ-ഹൗസ് ഷെഫുകൾ നിർമിച്ച അത്ഭുതകരമായ ലോകവിഭവങ്ങൾ - ഫ്രഷ് സുഷി മുതൽ ബിരിയാണി വരെ, ആഹ്ലാദകരമായ മഞ്ചികൾ എന്നിവയാൽ ഏറ്റവും പുതിയ ട്രെൻഡുകൾ ലുലുവിന്‍റെ മാത്രം പ്രത്യേകതയാണ്​. എല്ലാ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നു എന്നതാണ്​ ലുലുവിന്‍റെ സാക്ഷാൽക്കാരമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. നിരവധി ആകർഷകമായ പാക്കേജുകളും വിലക്കുറവും ഉദ്​ഘാടനത്തോടനുബന്ധിച്ച്​ ലുലുവിൽ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hypermarketSaudi ArabiaAl-Rayyan
News Summary - Lulu's new hypermarket opens in Al-Rayyan
Next Story