Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഖമീസ് മുശൈത്തിൽ...

സൗദി ഖമീസ് മുശൈത്തിൽ ലുലുവിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

text_fields
bookmark_border
lulu saudi 09897
cancel
camera_alt

സൗദി ഖമീസ് മുശൈത്തിൽ ആരംഭിച്ച പുതിയ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം ഖമീസ് മുശൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുശൈത്ത് നിർവഹിക്കുന്നു

ഖമീസ് മുശൈത്ത്: റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ അൽ അസിർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ 60ാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുശൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുശൈത്താണ് ഉദ്‌ഘാടനം നിർവഹിച്ചത്. സൗദിയിലുടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റാൻ പ്രാപ്തമാക്കുന്ന എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്ക് മാളിൽ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.

മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലായുള്ള ഖമീസ് മുശൈത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളർച്ചയിൽ ഒരു ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തിൻ്റെ സുസ്ഥിര വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും. ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് യൂസുഫലി നന്ദി പറഞ്ഞു. സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സമീപ ഭാവിയിൽ കൂടുതൽ ഹൈപ്പാർമാർക്കറ്റുകൾ തുറക്കും. സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ലുലു സ്റ്റോർ ഉപഭോക്തൃ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾ നൽകുന്ന സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ലുലു കണക്റ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളും ഉണ്ടാകും.

1100 കാർ പാർക്കിംഗ് സൗകര്യം, 12 ചെക്ക് ഔട്ട് കൗണ്ടറുകൾ, നാല് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ലുലുവിൽ ലഭ്യമാണ്. കൂടാതെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പനിയുടെ നയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകളും ഉണ്ട്. പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-രസീത് ചെക്ക്ഔട്ടും ലുലുവിൽ ഒരുക്കിയിട്ടുണ്ട്

ആരോഗ്യകരമായ ഡയറ്റ് ഫൂഡ്, 'ഫ്രീ ഫ്രം' ഫൂഡ് ഐറ്റംസിന്റെ വിപുലമായ ശ്രേണി, പെറ്റ് ഫൂഡ്, സുഷി, അടങ്ങുന്ന സീഫൂഡ് സെക്ഷൻ, പ്രീമിയം മീറ്റ് തുടങ്ങി ഇറക്കുമതി ചെയ്‌ത ഉത്പന്നങ്ങളടക്കം ലുലുവിൽ സജ്ജമാണ്.

സൈഫി രൂപാവല (സി.ഇഒ, ലുലു ഗ്രൂപ്പ്) എം.എ അഷറഫ് അലി (എക്സിക്യൂട്ടീവ് ഡയറക്ടർ, ലുലു ഗ്രൂപ്പ്), ഷെഹിം മുഹമ്മദ് (ഡയറക്ടർ, ലുലു സൗദി), റഫീഖ് മുഹമ്മദ് അലി (റീജണൽ ഡയറക്ടർ, ലുലു പടിഞ്ഞാറൻ പ്രവിശ്യ), മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hypermarket
News Summary - Lulu's new hypermarket opened in Saudi Khamis Mushait
Next Story