Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മാമ്പഴങ്ങളുടെ...

സൗദി മാമ്പഴങ്ങളുടെ മധുരവുമായി ലുലുവിൽ ‘കിങ്​ഡം ഓഫ് മാംഗോസ്’ മേളയ്ക്ക് തുടക്കം

text_fields
bookmark_border
സൗദി മാമ്പഴങ്ങളുടെ മധുരവുമായി ലുലുവിൽ ‘കിങ്​ഡം ഓഫ് മാംഗോസ്’ മേളയ്ക്ക് തുടക്കം
cancel
camera_alt

സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ‘കിങ്​ഡം ഓഫ് മാംഗോസ്’ മേള ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർമാർക്കറ്റിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ജനറൽ ഡയറക്ടർ എൻജി. വലീദ് ഇബ്രാഹിം അൽ ദാഗിസ് ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: സൗദി അറേബ്യയുടെ കാർഷിക സമൃദ്ധിയും തനിമയും വിളിച്ചോതി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘കിങ്​ഡം ഓഫ് മാംഗോസ്’ ഫെസ്​റ്റിന് തുടക്കമായി. പ്രാദേശിക കർഷകർ വിളയിച്ചെടുത്ത മികച്ചയിനം മാമ്പഴങ്ങൾ വിപണനം ചെയ്യുന്ന ഈ മേള ഏപ്രിൽ 29 മുതൽ മെയ് അഞ്ച്​ വരെ രാജ്യത്തുടനീളമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ നടക്കും.

സൗദിയിലെ പ്രധാന നഗരങ്ങളിൽ നടന്ന ചടങ്ങുകളോടെയാണ് ഫെസ്​റ്റിന് ഔദ്യോഗിക തുടക്കമായത്. ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ മക്ക മേഖലയിലെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ജനറൽ ഡയറക്ടർ എൻജി. വലീദ് ഇബ്രാഹിം അൽ ദാഗിസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ദമ്മാം സെയ്ഹത് ലുലുവിൽ ഈസ്​റ്റേൺ പ്രൊവിൻസ് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ എൻജി. ഫത്തി അലി അൽ ദാവൂദ് മേള ഉദ്ഘാടനം ചെയ്തു. റിയാദിലും വിപുലമായ ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

30-ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങൾ

പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച 30-ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സൗദിയിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഈ മേള സംഘടിപ്പിക്കുന്നത്. സുഡാനി, ബലദി, ഗ്രീൻ തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്ക് പുറമെ സിൽ, ഫജേരി, ജൂലി, ബർമൽ എന്നീ രുചികരമായ ഇനങ്ങളും മേളയുടെ ആകർഷണമാണ്.

കൂടാതെ മാംഗോ പോൺസ്, അമേരിക്കി, തായ്‌ലൻഡ്, ലങ്കാര, സിന്നാര, സെലസ്​റ്റേഷൻ, തൂമി തുടങ്ങിയ അപൂർവ്വ ഇനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഫലഭൂയിഷ്​ടമായ മണ്ണിൽ വിളഞ്ഞ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ആഘോഷമാണ് ഈ മേളയെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭിപ്രായപ്പെട്ടു.

തദ്ദേശീയ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കാൻ ലുലു വേദിയൊരുക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സ്വദേശികളും പ്രവാസികളുമടങ്ങുന്ന വലിയൊരു ജനവിഭാഗം ഫെസ്​റ്റ്​ സന്ദർശിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangoesgulfnewsSaudi Arabia
News Summary - Lulu's 'Kingdom of Mangoes' festival kicks off with the sweetness of Saudi mangoes
Next Story