ജിദ്ദയിലെ ലുലുവിെൻറ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നു
text_fieldsജിദ്ദയിലെ ലുലുവിെൻറ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നപ്പോൾ
ജിദ്ദ: ലുലുവിെൻറ വാല്യൂ ഷോപ്പിങ്ങ് കൺസ്പെറ്റ് സ്റ്റോറായ ‘ലോട്ട്’ ശൃംഖല സൗദി അറേബ്യയിൽ വിപുലമാക്കുന്നതിെൻറ ഭാഗമായി ജിദ്ദയിലെ ആദ്യ ലോട്ട് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. അൽ റവാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് പുതിയ ലോട്ട് സ്റ്റോർ തുറന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറിലൂടെ ലുലു.
കൂടുതൽ ഉത്പന്നങ്ങൾക്കും 22 റിയാലിൽ താഴെ മാത്രമാണ് വില. 38,000 സ്ക്വയർ ഫീറ്റിലുള്ള ലോട്ട് സ്റ്റോറിൽ, വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സൗദിയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ഹഫർ അൽ ബതിൻ, അൽ അഹ്സ, സെയ്ഹത്, റിയാദിലെ മലസ്, റുസെയ്ഫ എന്നിവിടങ്ങളിൽ ലുലു ലോട്ട് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കൾക്കായി ബജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്ങ് കൂടുതൽ വിപുലമാക്കുന്നതിെൻറ ഭാഗമായാണ് ലോട്ട് സ്റ്റോറുകൾ ലുലു സജീവമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

