Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ലുലു വേൾഡ്...

സൗദിയിൽ ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിന് തുടക്കം; 40 മീറ്റർ നീളമുള്ള കേക്ക് മുറിച്ച് ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
സൗദിയിൽ ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിന് തുടക്കം; 40 മീറ്റർ നീളമുള്ള കേക്ക് മുറിച്ച് ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു
cancel
camera_alt

സൗദിയിൽ ലുലു വേൾഡ് ഫുഡ് ഫെസ്​റ്റ് പ്രശസ്​ത സിനിമാതാരം​ ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ലോകരുചികളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ് ഫുഡ് ഫെസ്​റ്റി’ന് ആവേശകരമായ തുടക്കം. റിയാദ് മുറബ്ബയിലെ അവന്യൂ മാളിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രശസ്​ത സിനിമാതാരം ധ്യാൻ ശ്രീനിവാസനാണ് ഫെസ്​റ്റി​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

ഫുഡ് ഫെസ്​റ്റി തീമിൽ പ്രത്യേകം തയ്യാറാക്കിയ 40 മീറ്റർ നീളമുള്ള ഭീമൻ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ്, ചെണ്ടമേളം, സാംസ്കാരിക നൃത്ത പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദർശന കേന്ദ്രങ്ങളും ലൈവ് സാംപ്ലിങ് കൗണ്ടറുകളും സന്ദർശിച്ച ധ്യാൻ ശ്രീനിവാസൻ, ഫെസ്​റ്റി​െൻറ ഭാഗമായി നടന്ന ബിരിയാണി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു.

മെയ് അഞ്ച്​ വരെ നീണ്ടുനിൽക്കുന്ന ഈ ഭക്ഷ്യമേളയിൽ വൈവിധ്യമാർന്നതും ട്രെൻഡിങ്ങുമായ വിഭവങ്ങളും പാചകരംഗത്തെ പുത്തൻ മാറ്റങ്ങളും സന്ദർശകർക്ക് പരിചയപ്പെടാം. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാകുന്ന ഈ ഫെസ്​റ്റിൽ ഓരോ രണ്ട് ദിവസം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്കാരമാണ് അവതരിപ്പിക്കുന്നത്.

ടേസ്​റ്റ്​ ഓഫ് സൗദി, ടേസ്​റ്റ്​ ഓഫ് ഇന്ത്യ, ടേസ്​റ്റ്​ ഓഫ് അറേബ്യ, ടേസ്​റ്റ്​ ഓഫ് ഏഷ്യ, ടേസ്​റ്റ്​ ഓഫ് ഇറ്റലി, ടേസ്​റ്റ്​ ഓഫ് കോണ്ടിനെൻറൽ, ഹെൽത്തി ബൈറ്റ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് രുചിക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്.

അഞ്ച് റിയാൽ നിരക്കിലുള്ള ബിരിയാണി മുതൽ ആകർഷകമായ ടെക് ഡീലുകൾ വരെ ഫെസ്​റ്റി​െൻറ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പാചക മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകെ 10,000 റിയാൽ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ് നൽകുന്നത്. മേളയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ‘ലുലു മിനിട്സ്’ ഓൺലൈൻ ഡെലിവറി വഴി മികച്ച ഓഫറുകളോടെ വിഭവങ്ങൾ സ്വന്തമാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും കലാസന്ധ്യകളും ഫെസ്​റ്റി​െൻറ ഭാഗമായി ലുലു ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhyan SreenivasaninauguratedLulu World Food FestivalSaudi ArabiaSaudi Lulu Hypermarkets
News Summary - Lulu World Food Fest begins in Saudi Arabia; Dhyan Sreenivasan inaugurates the event by cutting a 40-meter-long cake.
Next Story