70 ശതമാനം വിലക്കിഴിവ്, സൗദിയിൽ സൂപ്പർ ഫ്രൈഡേ ഓഫറുകളുമായി ലുലു
text_fieldsറിയാദ്: ‘സൂപ്പർ ഫ്രൈഡേ’ മെഗാ ഓഫറുകളുമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് 70 ശതമാനത്തിലധികം വിലക്കിഴിവിൽ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷമായി ലുലു സൂപ്പർ ഫ്രൈഡേ മാറി. ഈ ഓഫർ കാലയളവിൽ മാസ്റ്റർ കാർഡുകൾ ഉപയോഗിച്ചുള്ള ഷോപ്പിങ്ങിനും ഡിസ്കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി കാറ്റഗറികളിൽ ഓഫറുകൾ ലഭ്യമാണ്. ഓൺലൈനിൽ മാസ്റ്റർ കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് 15 ശതമാനമാണ് വിലക്കിഴിവ്. നവംബർ 19 മുതൽ 25 വരെയുള്ള തീയതികളിൽ 350 റിയാലിനോ അതിൽ കൂടുതലോ തുകക്ക് ഷോപ്പിങ് നടത്തുന്നവർക്കാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. മാസ്റ്റർകാർഡ് ഓഫ് ലൈൻ ഇടപാടുകൾക്ക് അധികമായി 10 ശതമാനം ഓഫർ ലഭിക്കും.
കുറഞ്ഞത് ആയിരം റിയാലിന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇതിലൂടെ 150 റിയാൽ വരെ ലാഭിക്കാനാകും. മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുള്ളവർക്കും ലുലു ഹാപ്പിനസ് അംഗത്വമുള്ളവർക്കുമാണ് ഈ ആനുകൂല്യം. നവംബർ 21ന് മാത്രമേ ഓഫ് ലൈൻ ഓഫർ ലഭിക്കൂ. ആപ്പിൾ പേ, മദ, സാംസങ് പേ, ഗൂഗിൾ പേ, ഗിഫ്റ്റ് വൗച്ചറുകൾ, ആപ്പിൾ ഉത്പന്നങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഓഫർ ബാധകമല്ല.
സൂപ്പർ ഫ്രൈഡേ കാമ്പയിനിലൂടെ സമാനതകളില്ലാത്തതും മൂല്യാധിഷ്ഠിതവുമായ ഷോപ്പിങ് ആഘോഷം ഇത്തവണയും സൗദിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, മികച്ച വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് ജനങ്ങളോടുള്ള ലുലുവിെൻറ പ്രതിദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നൂറിലധികം വൈവിധ്യങ്ങളൊരുക്കി ഫിഷ് ഫെസ്റ്റും സജ്ജമാണ്. രാജ്യത്തെ മത്സ്യകൃഷി മേഖലയെ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഫിഷറീസ് വികസന പദ്ധതി സി.ഇ.ഒയുടെ ഉപദേഷ്ടാവും പ്രതിനിധി സംഘം തലവനുമായ എൻജി. ഇബ്രാഹിം അൽ സഹ്റാനി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ടേസ്റ്റിങ് കൗണ്ടറുകൾ, ഷെഫ് ഡെമോൺസ്ട്രേഷനുകൾ, ഫിഷ് കട്ടിങ് സ്റ്റേഷനുകൾ എന്നിവ ഫെസ്റ്റിൽ തുറന്നിട്ടുണ്ട്. സൂപ്പർ ഫ്രൈഡേ പ്രമാണിച്ച് പ്രത്യേക ഓഫർ വിലകളാണ് ഫെസ്റ്റിൽ നൽകുന്നത്.
ഷോപ്പിങ് ആഘോഷത്തിന് പകിട്ട് ഇരട്ടിയാക്കി ലുലു ടോയ് ഫെസ്റ്റിവലിനും തുടക്കമായിട്ടുണ്ട്. കുട്ടികൾക്കിടയിൽ ട്രെൻഡിങ്ങായുള്ള ആയിരക്കണക്കിന് കളിപ്പാട്ടങ്ങളും ഗെയിമുകളും പഠനോപകരണങ്ങളും ആകർഷകമായ ഡിസ്കൗണ്ടിലാണ് ടോയ് ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്. സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ആഘോഷങ്ങൾക്കൊപ്പം ഫിഷ് ഫെസ്റ്റും ടോയ് ഫെസ്റ്റും അണിനിരന്നതോടെ സീസണിലെ ഏറ്റവും മികച്ച ഓഫറുകളും ഡീലുകളുമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

