നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ലുലുവിനെ ആദരിച്ചു
text_fieldsനീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ. ലുലുവിന് ഇന്ത്യൻ സോഷ്യൽ ഫോറം
സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ആദരിച്ചപ്പോൾ
ജിദ്ദ: ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ ദേശീയ തലത്തിൽ 22ാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ പാലക്കാട് അയിലൂർ അടിപ്പെരണ്ടയിലെ എ. ലുലുവിനെ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ആദരിച്ചു. അടിപ്പെരണ്ട കെ.എ.കെ. മൻസിലിൽ അബ്ദുൽ ഖാദർ, മെഹറുന്നിസ ദമ്പതികളുടെ മകളാണ് ലുലു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി മുജീബ് പുതുനഗരം എസ്.ഡി.പി.ഐ പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ കൊല്ലങ്കോട് എന്നിവർ റാങ്ക് ജേതാവിെൻറ അടിപ്പെരണ്ടയിലെ വീട്ടിലെത്തിയാണ് ലാപ്ടോപ്പും പ്രശംസഫലകവും നൽകി ആദരിച്ചത്.
ജില്ലകമ്മിറ്റി അംഗം റഷീദ് പുതുനഗരം, അബ്ദുസ്സലാം അടിപ്പെരണ്ട എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

