Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സ്ഥാപക...

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവും

text_fields
bookmark_border
സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവും
cancel
camera_alt

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ‘ലുലു വാക്കത്തോൺ 2025’ സംഘടിപ്പിച്ചപ്പോൾ 

ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു സൗദി ഹൈപ്പർമാർക്കറ്റ് ‘ലുലു വാക്കത്തോൺ 2025’ സംഘടിപ്പിച്ചു. ഫെബ്രുവരി 15ന് അൽ ഖോബാറിലെ ന്യു കോർണിഷ് ഖോബാറിൽ നടന്ന പരിപാടി സുസ്ഥിര വികസനം എന്ന ആശയത്തെ പ്രതിനിധാനം ചെയ്തു. കായിക മന്ത്രാലയത്തിന്റെയും ആൽ ഖോബർ മുനിസിപ്പാലിറ്റിയുടേയും പിന്തു​ണയോടെ മൂന്നു കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച വാക്കത്തോണിൽ നിരവധി ആളുകൾ പങ്കാളികളായി.

‘പരമ്പരാഗത കൈത്തൊഴിലുകൾ സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടായിരുന്നു ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിച്ചത്. സൗദി അറേബ്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന ‘സാഫ്’ എന്ന മാസ്കോട്ടും പരിപാടിയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. കായിക മന്ത്രാലയത്തിലെ താരിഖ് അൽ ഖത്താനി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിങ്​ പിസ്​റ്റോൾ ഷോട്ട് ഉപയോഗിച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.


പരമ്പരാഗത അറബിക് നൃത്തമായ അർദാ, സീ ഷോ, സ്വേ പൂൾ ഡാൻസ് എന്നിവ കൊണ്ട് ആഘോഷപ്രകടനം സമ്പന്നമായിരുന്നു. നെസ്​ലെ, മാസ്​റ്റർ കാർഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളോടൊപ്പം പി.വി.എം (മെൻറോസ്) ഔദ്യോഗിക റിഫ്രഷ്മെൻറ് പാർട്ട്ണറായി അണിചേർന്നു. സൗദി റെഡ് ക്രസൻറ്​ അതോറിറ്റിയുടേയും ആർ.പി.എമ്മി​െൻറയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കി. റേഡിയോ മിർച്ചി, ഫാദെൻ മീഡിയ, അൽയൗം എന്നീ മാധ്യമപങ്കാളികളും ഈ പരിപാടിക്ക്​ കരുത്തേകി. പ്രശസ്ത ഫുട്ബേൾ ക്ലബ്ബായ അൽ ഖദ്സിയയുടെ പങ്കാളിത്തം പരിപാടിക്ക്​ പൊലിമ നൽകി.

ലുലു ഹൈപ്പർമാർക്കറ്റിന് സമൂഹത്തോടുള്ള പ്രതിബദ്ധത തുറന്നുകാട്ടുന്നതിനുള്ള വേദിയായി വാക്കത്തോൺ മാറി. പങ്കെടുത്ത എല്ലാവർക്കും സൗജന്യ കിറ്റുകളും (ടി-ഷർട്ടുകൾ, ക്യാപ്പുകൾ, റിസ്​റ്റ്​ ബാൻഡ്, വെള്ളം തുടങ്ങിയവ) ഗുഡി ബാഗും വിതരണം ചെയ്തു. #LuLu_Khobar_Walkathon എന്ന ഹാഷ്​ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുവാൻ അവസരവും നൽകി. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ജനപ്രിയമായ പോസ്​റ്റിന് പ്രത്യേക സമ്മാനം നൽകി. പങ്കെടുക്കുന്നവർക്ക് ആസ്വദിക്കുന്നതിനായി വിവിധ ഭക്ഷണ-പാനീയ സ്​റ്റാളുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ, സാംസങ് ഗാലക്സി എസ് 25 അൾട്രാ, ഹെൽത്ത് ട്രാക്കിങ്​ ബാൻഡുകൾ, സൈക്കിളുകൾ തുടങ്ങിയ സമ്മാനങ്ങൾ അടങ്ങിയ റാഫിൾ ഡ്രോയും സംഘടിപ്പിച്ചു.

ലുലു വാക്കത്തോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ സുസ്ഥിരതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു വേദി ആയിരുന്നെന്നും ലോകം സുസ്ഥിരമായ ഭാവിയിലേക്ക് നീങ്ങുമ്പോൾ, അവബോധം വളർത്തുന്നതിനും പ്രവർത്തനത്തെ നയിക്കുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണെന്നും ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. ഒരു സമൂഹമെന്ന നിലയിൽ ഒന്നിക്കേണ്ടതി​െൻറയും സമൂഹത്തി​െൻറയും ലോകത്തി​െൻറയും നന്മയ്ക്കായി സുസ്ഥിരതയ്ക്ക് മുൻഗണന നൽകേണ്ടതി​െൻറയും ആവശ്യകതയുടെ ഓർമപ്പെടുത്തലായി ഈ പരിപാടി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു എക്സിക്യൂട്ടീവ് മാനേജരായ മുഹമ്മദ് അഹമ്മദ് അബ്​ദുൽ ജലീൽ ബുബുശൈത്, അഡ്മിനിസ്ട്രേഷൻ മാനേജർ സെയ്ദ് അൽ സുബൈ, കിഴക്കൻ പ്രവിശ്യയിലെ റീജനൽ മാനേജരായ മൊയിസ് നൂറുദ്ദീൻ, മധ്യപ്രവിശ്യയിലെ റീജനൽ ഡയറക്ടറായ ഹാതിം മുസ്തൻസിർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യം, സംസ്കാരം, പാരിസ്ഥിതികാവബോധം എന്നിവയുടെ തികഞ്ഞ സംയോജനമാണ് ലുലു വാക്കത്തോൺ എന്ന് ഈ വർഷം തെളിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluWalkathon 2025
News Summary - Lulu Walkathon 2025
Next Story