Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് തീർഥാടകർക്ക്...

ഹജ്ജ് തീർഥാടകർക്ക് സേവനവുമായി ലുലു; വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം 10 പുതിയ സ്​റ്റോറുകൾ കൂടി തുറന്നു

text_fields
bookmark_border
lulu
cancel

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യയിൽ പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള ഒന്നേമുക്കാൽ ലക്ഷം പേരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 15 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ പുണ്യഭൂമിയിൽ എത്തിച്ചേരുന്നത്. തീർഥാടനം സുഗമവും സൗകര്യപ്രദവുമാക്കാൻ വൻതോതിലുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സൗദി ഭരണകൂടവും വിവിധ അധികൃതരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

പുണ്യഭൂമിയിലെത്തുന്ന തീർഥാടകർക്ക് മികച്ച സേവനവും ആവശ്യസാധനങ്ങളും ഉറപ്പാക്കുന്നതിനായി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്​റ്റോറുകൾ കൂടി തുറന്നു. മിന, മുസ്ദലിഫ, അറഫയുടെ സമീപ പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് പുതിയ സ്​റ്റോറുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മക്ക നഗരത്തി​െൻറയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ 'കിദാന' പദ്ധതിയുടെ ഭാഗമായാണ് ലുലു ഗ്രൂപ്പ് ഈ പുതിയ സ്​റ്റോറുകൾ തീർഥാടകർക്കായി സജ്ജമാക്കിയിരിക്കുന്നത്.

തീർഥാടകർക്ക് ഏറ്റവും സുഗമവും വേഗതയേറിയതുമായ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

കഴിഞ്ഞ വർഷം വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം ലുലു നാല് സ്​റ്റോറുകൾ തുറന്നിരുന്നു. ഇതിന് പുറമെയാണ് ഇത്തവണ പത്ത് പുതിയ സ്​റ്റോറുകൾ കൂടി പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഹജ്ജ് തീർഥാടന കാലയളവിൽ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും ലോകോത്തര സേവനങ്ങളും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുമായി സഹകരിച്ച്, വരും ദിവസങ്ങളിൽ കൂടുതൽ സ്​റ്റോറുകൾ തുറക്കാനുള്ള വിപുലമായ നീക്കത്തിലാണ് ലുലു ഗ്രൂപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimsServicesholy siteslulu groupSaudi Arabia
News Summary - Lulu to serve Hajj pilgrims; 10 new stores opened near the holy sites
Next Story