Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലുവി​െൻറ അഞ്ചാമത്തെ 'സ്വിഫ്റ്റ്' സ്​റ്റോർ റിയാദ്​ മെട്രോ അൽ ഔദ് സ്​റ്റേഷനിൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ലുലുവി​െൻറ അഞ്ചാമത്തെ സ്വിഫ്റ്റ് സ്​റ്റോർ റിയാദ്​ മെട്രോ അൽ ഔദ് സ്​റ്റേഷനിൽ പ്രവർത്തനം തുടങ്ങി
cancel
camera_alt

റിയാദ്​ മെട്രോ അൽ ഔദ് സ്​റ്റേഷനിൽ ലുലുവി​െൻറ 'സ്വിഫ്റ്റ്' സ്​റ്റോർ സ്​റ്റേഷൻ മാനേജർ ഖാലിദ് അൽ മൽകി ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്: സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പി​െൻറ അതിവേഗം വളരുന്ന കൺവീനിയൻസ് സ്​റ്റോർ ശൃംഖലയായ ‘സ്വിഫ്റ്റ്’-​െൻറ അഞ്ചാമത്തെ ഔട്ട്‌ലെറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു. റിയാദിലെ പ്രധാനപ്പെട്ട പൊതുഗതാഗത കേന്ദ്രങ്ങളിലൊന്നായ അൽ ഔദ് മെട്രോ സ്​റ്റേഷനിലാണ് പുതിയ സ്​റ്റോർ തുറന്നിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ മുതൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ വരെ എളുപ്പത്തിൽ വാങ്ങാനും തടസ്സമില്ലാത്ത വേഗത്തിലുള്ള ഷോപ്പിങ്​ അനുഭവം ആസ്വദിക്കാനും പുതിയ സ്​റ്റോർ അവസരമൊരുക്കുന്നു. എവിടെയും എപ്പോഴും ഉപഭോക്താക്കൾക്കായി വേഗതയേറിയ ഷോപ്പിങ്​ സൗകര്യം ലഭ്യമാക്കുക എന്നതാണ് ലുലു സ്വിഫ്റ്റ് സ്​റ്റോറുകളുടെ പ്രധാന ലക്ഷ്യം.

അൽ ഔദ് മെട്രോ സ്​റ്റേഷൻ മാനേജർ ഖാലിദ് അൽ മൽകി പുതിയ സ്വിഫ്റ്റ് ഔട്ട്‌ലെറ്റി​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

റിയാദിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത മേഖലകളിലൊന്നിൽ യാത്രാവേളകളിൽ പോലും ഉപഭോക്താക്കൾക്ക് ഷോപ്പിങ്​ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ ഈ പുതിയ സംരംഭത്തിലൂടെ സാധിക്കും.

സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് ആനുപാതികമായി, രാജ്യത്തുടനീളം വരും വർഷങ്ങളിൽ കൂടുതൽ സ്വിഫ്റ്റ് സ്​റ്റോറുകൾ ആരംഭിക്കാനുള്ള ലുലു ഗ്രൂപ്പി​െൻറ വിപുലീകരണ പദ്ധതികളിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് അൽ ഔദ് മെട്രോ സ്​റ്റേഷനിലെ ഈ പുതിയ ഔട്ട്‌ലെറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu's fifth 'Swift' store starts operations at Riyadh Metro Al Oud Station
Next Story