ലുലു സ്വിഫ്റ്റ് സ്റ്റോർ ജിദ്ദയിലും; സൗദിയിലെ ആറാമത് സ്റ്റോർ ഹംദാനിയയിലെ അഡ്നോക് പെട്രോൾ സ്റ്റേഷനിൽ തുറന്നു
text_fieldsജിദ്ദ: ലുലു സ്വിഫ്റ്റ് അതിവേഗ ഷോപ്പിംഗ് ജിദ്ദയിലും. സ്വിഫ്റ്റ് സ്റ്റോറിൻ്റെ ജിദ്ദയിലെ ആദ്യ ഔട്ട്ലെറ്റ് അൽബാഷറിലെ ഹംദാനിയ അഡ്നോക് പെട്രോൾ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ സൗദിയിൽ ലുലു ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ സ്വിഫ്റ്റ് ഔട്ട്ലെറ്റുകളുടെ എണ്ണം ആറായി.
325 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പുതിയ സ്വിഫ്റ്റ് ഔട്ട്ലെറ്റ് ജിദ്ദയിലെ ഉപഭോക്താക്കൾക്കടക്കം പുത്തൻ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കും. നിത്യോപയോഗ സാധനങ്ങൾ മുതൽ ഭക്ഷണ പദാർത്ഥങ്ങൾ വരെ എല്ലാം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാങ്ങാനും വേഗത്തിൽ ഷോപ്പിംഗ് പൂർത്തിയാക്കി മടങ്ങാനും സൗകര്യമൊരുക്കുന്നതാണ് പുതിയ സ്വിഫ്റ്റ് സ്റ്റോര്‍. ദൈനംദിന യാത്രകൾക്കിടയിലും, തിരക്കുകൾക്കിടയിലും ഉൾപ്പെടെ വളരെ സൗകര്യപ്രദമായും വേഗത്തിലും ഷോപ്പിംഗ് പൂർത്തിയാക്കാം എന്നതാണ് സ്വിഫ്റ്റ് സ്റ്റോറുകളുടെ പ്രത്യേകത. പുതിയ കാലത്ത് ഉപഭോക്താക്കൾക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിംഗ് അനുഭവം എപ്പോഴും എവിടെയും പ്രദാനം ചെയ്യുക കൂടിയാണ് ലുലു സ്വിഫ്റ്റ് സ്റ്റോറുകളുടെ ലക്ഷ്യം.
ജിദ്ദയിൽ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സൗകര്യപ്രദമാക്കുന്നതാണ് ഹംദാനിയയിലെ പുതിയ സ്വിഫ്റ്റ് ഔട്ട് ലെറ്റ്.
2030-ഓടെ ഉപഭോക്താക്കൾക്ക് സൗദി അറേബ്യയിലുടനീളം കൂടുതൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് നൽകുകയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

