സൗദിയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണയുമായി ലുലു; ആദ്യ സോളാർ പദ്ധതി റിയാദിൽ യാഥാർഥ്യമാക്കി
text_fieldsലുലുവിന്‍റെ റിയാദ് സെൻട്രൽ വെയർ ഹൗസിൽ ആദ്യ സോളാർ പദ്ധതി ആരംഭിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ ‘വിഷൻ 2030’ന് പിന്തുണയേകുന്ന സുസ്ഥിരത പദ്ധതികളുടെ ഭാഗമായി ആദ്യ സോളാർ പദ്ധതി യാഥാർഥ്യമാക്കി ലുലു. റിയാദ് സെൻട്രൽ വെയർ ഹൗസിലാണ് ആദ്യ സോളാർ ലുലു പദ്ധതി സ്ഥാപിച്ചത്. 502.7 കിലോ വാട്ടിെൻറ റൂഫ്ടോപ്പ് സോളാർ പാനലാണ് ലുലു സെൻട്രൽ വെയർ ഹൗസിൽ സ്ഥാപിച്ചത്. പ്രതിവർഷം 846 മെഗാവാട്ട് ഊർജം ഉത്പാദിപ്പിക്കാൻ പുതിയ സോളാർ പദ്ധതിയിലൂടെ കഴിയും. ഇതിലൂടെ പ്രതിവർഷം 382 മെട്രിക് ടൺ വരെയായി കാർബൺ ബഹിർഗമനം കുറയ്ക്കാനാകും. ഏകദേശം 9,000 പുതിയ ചെടികൾ നടുന്നതിന് തുല്യമാണിത്.
റിയാദ് സെൻട്രൽ വെയർ ഹൗസിലെ ലുലുവിെൻറ പ്രവർത്തനത്തിന് ഇനി സൗരോർജ്ജം ഉപയോഗപ്പെടുത്തും. സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ഊർജ പുനരുപയോഗത്തിലും സുസ്ഥിരതാ പദ്ധതികൾക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. കാനൂ ക്ലീൻ മാക്സ് ജെവിയുമായി സഹകരിച്ചാണ് ലുലുവിെൻറ സോളാർ പദ്ധതി.
സൗദി അറേബ്യയുടെ ‘വിഷൻ 2030’ന് കരുത്തേകുന്ന സോളാർ പദ്ധതി യാഥാർഥ്യമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും സൗദിയുടെ സുസ്ഥിരവികസന നയങ്ങൾക്ക് ഒപ്പമുള്ള ചുവടുവെപ്പാണിതെന്നും ലുലു സൗദി ഡയറക്‌ടർ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. സുസ്ഥിരതക്ക് കരുത്തേകുന്നതാണ് ലുലുവിെൻറ ചുവടുവെപ്പെന്ന് യൂസുഫ് ബിൻ അഹ്മദ് കാനൂ ഹോൾഡിങ് ഡയറക്ടർ ഫൈസൽ ഖാലിദ് കാനൂ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

