സൗദി ദേശീയ ദിനാഘോഷത്തിന് തിളക്കം കൂട്ടാൻ ‘ലുലു ഷോപ്പിങ് ഫിയസ്റ്റ 2026’ന് തുടക്കം
text_fields‘ലുലു ഷോപ്പിങ് ഫിയസ്റ്റ 2026’ ഷോപ്പിങ് മേള റിയാദ് മുറബ്ബ ലുലു മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാതാരങ്ങളായ സിദ്ദിഖ്, സൈജു കുറുപ്പ്, ഷാഹിൻ സിദ്ദിഖ്, അസ്കർ അലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ‘ലുലു ഷോപ്പിങ് ഫിയസ്റ്റ 2026’ന് ഔദ്യോഗിക തുടക്കമായി. ‘നമ്മുടെ രാജ്യം, നമ്മുടെ ഉത്സവം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ഷോപ്പിങ് മാമാങ്കം ഷോപ്പിങ്ങും വിനോദവും ദേശസ്നേഹവും ഒരേകുടക്കീഴിൽ അണിനിരത്തുന്നതാണ്.
റിയാദ് മുറബ്ബ ലുലു മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാതാരങ്ങളായ സിദ്ദിഖ്, സൈജു കുറുപ്പ്, ഷാഹിൻ സിദ്ദിഖ്, അസ്കർ അലി എന്നിവർ ചേർന്ന് ലുലു ഷോപ്പിങ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെപ്റ്റംബർ മൂന്ന് മുതൽ 30 വരെയാണ് ഫിയസ്റ്റ നീണ്ടുനിൽക്കുന്നത്.
സൗദി 96-ാം ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഒരുമയുടെ ഊഷ്മളതയും മികച്ച വിലക്കുറവും രാജ്യത്തെ എല്ലാ ലുലു സ്റ്റോറുകളിലും എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ലുലു ഷോപ്പിങ് ഫിയസ്റ്റ വെറുമൊരു ഷോപ്പിങ് ആഘോഷം മാത്രമല്ലെന്നും, രാജ്യത്തിെൻറ പൈതൃകത്തെയും വളർച്ചയെയും ആഘോഷിക്കുന്ന ഒരു മഹോത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിെൻറ ഭാഗമായി രാജ്യത്തിെൻറ സമ്പന്നമായ പൈതൃകവും സംസ്കാരവും ഓർമിപ്പിക്കുന്ന പ്രത്യേക പ്രദർശനങ്ങളും വർണാഭമായ അലങ്കാരങ്ങളും രാജ്യത്തുടനീളമുള്ള ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കായി വിപുലമായ ഓഫറുകളും പ്രൊമോഷനുകളുമാണ് ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരുക്കിയിരിക്കുന്നത്. 96-ാം ദേശീയ ദിനത്തിെൻറ പ്രതീകമായി, ഷോപ്പിങ്ങിനിടയിൽ കൂപ്പണുകൾ നേടുന്ന 1096 ഭാഗ്യശാലികൾക്ക് സൗജന്യ ട്രോളികൾ സമ്മാനമായി ലഭിക്കും. ഒപ്പം ‘സ്പിൻ ആൻഡ് വിൻ’ ഓഫറിലൂടെയും ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം. ഫിയസ്റ്റയുടെ ഓരോ ആഴ്ചയിലും മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ‘ബ്രാൻഡ് ഓഫ് ദ വീക്ക്’, ‘പ്രൊഡക്റ്റ് ഓഫ് ദ ഡേ’ പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ മത്സ്യസമ്പത്ത് പരിചയപ്പെടുത്തുന്ന ‘സൗദി സീഫുഡ് ഫെസ്റ്റ്’, ‘സൗദി ഫ്രൂട്ട് ഫിയസ്റ്റ’ എന്നിവയും ഫിയസ്റ്റയുടെ പ്രധാന ആകർഷണങ്ങളാണ്. ‘പ്രൗഡ്‌ലി ഫ്രം സൗദി അറേബ്യ’യിലൂടെ രാജ്യത്ത് തന്നെ വിളവെടുത്ത പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ‘സൗദി മെയ്ഡ്’ കാമ്പയിനിലൂടെ പ്രാദേശികമായി ലഭ്യമായ പലചരക്ക് സാധനങ്ങളും തദ്ദേശീയമായി നിർമിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും പ്രത്യേക ഇളവുകളോടെ അണിനിരത്തുന്നുണ്ട്.
സ്കൂൾ അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്കായി കളിപ്പാട്ടങ്ങളുടെ വലിയ ശേഖരവുമായി ‘ടോയ് ഫെസ്റ്റും’ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐടി ഉൽപ്പന്നങ്ങൾ, മൊബൈലുകൾ, ഹോം അപ്ലയൻസസ്, ഗാഡ്ജറ്റുകൾ എന്നിവയിൽ വൻ വിലക്കിഴിവ് നൽകുന്ന ‘ഡിജിഫെസ്റ്റ്’, ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടാൻ ‘മിഡ്‌നൈറ്റ് മെഗാ ഓഫർ’ എന്നിവയും ഈ മാസം ഉണ്ടായിരിക്കും.
കൂടാതെ, സെപ്റ്റംബർ 16 മുതൽ 30 വരെ ഫാഷൻ, ഫുട്ട്‌വെയർ, ലേഡീസ് ബാഗുകൾ, കുട്ടികളുടെ ആക്സസറികൾ എന്നിവയ്ക്ക് 70 ശതമാനം വരെ വിലക്കുറവും ലുലു ഷോപ്പിങ് ഫിയസ്റ്റയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

