Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷെഫ് പിള്ളയുടെ...

ഷെഫ് പിള്ളയുടെ സിഗ്നേച്ചർ ഓണസദ്യയൊരുക്കി ലുലു സൗദി ഹൈപ്പർമാർക്കറ്റ്; ഓൺലൈൻ ബുക്കിങ്ങിന് പ്രത്യേക ഓഫറുകൾ

text_fields
bookmark_border
ഷെഫ് പിള്ളയുടെ സിഗ്നേച്ചർ ഓണസദ്യയൊരുക്കി ലുലു സൗദി ഹൈപ്പർമാർക്കറ്റ്; ഓൺലൈൻ ബുക്കിങ്ങിന് പ്രത്യേക ഓഫറുകൾ
cancel
camera_alt

 ലുലു സൗദി ഹൈപ്പർമാർക്കറ്റുകളിലെ ഓണസദ്യ വിൽപനയുടെ മുന്നോടിയായി റിയാദിൽ സംഘടിപ്പിച്ച ‘ടേസ്​റ്റിങ്​ സദ്യ’ പരിപാടിയിൽ ഷെഫ് പിള്ളയും സിനിമാതാരം അൻസിബ ഹസനും

റിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തിന് ഓണാഘോഷത്തി​െൻറ ഇരട്ടിമധുരം പകർന്ന് ലുലു ഹൈപ്പർമാർക്കറ്റ്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ സിഗ്നേച്ചർ ഓണസദ്യയാണ് ഇത്തവണ സൗദിയിലെ ലുലു ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നേരിട്ടെത്തി വാങ്ങുന്നവർക്ക് പുറമെ ഓൺലൈനായി സദ്യ ഓർഡർ ചെയ്യുന്നവർക്കും വിപുലമായ സൗകര്യങ്ങളും സ്പെഷ്യൽ ഓഫറുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.

തനിമ ചോരാത്ത നാടൻ രുചിക്കൂട്ടുകളും ട്രെൻഡിങ്​ വിഭവങ്ങളും സമന്വയിപ്പിച്ചാണ് ഷെഫ് പിള്ളയുടെ സിഗ്നേച്ചർ സദ്യ തയ്യാറാക്കിയിരിക്കുന്നത്. പാലക്കാടൻ മട്ടയരി ചോറിനൊപ്പം സ്വാദിഷ്​ടമായ സാമ്പാർ, പരിപ്പുകറി, അവിയൽ, രസം, മാങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, പൈനാപ്പിൾ-പഴം പച്ചടി, കാളൻ, ഓലൻ, കിച്ചടി, കൂട്ടുകറി തുടങ്ങി 25-ലധികം കറിവിഭവങ്ങളാണ് വാഴയിലയിൽ വിളമ്പുന്നത്.

ഇതിനുപുറമേ പാലട, പരിപ്പ് പ്രഥമൻ എന്നിങ്ങനെ രണ്ടുതരം പായസങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സദ്യയ്ക്ക് 34.95 റിയാലാണ് വില. സദ്യ കൗണ്ടറുകളിൽ ലഭ്യമാകുന്നതിന് മുന്നോടിയായി ലുലു സംഘടിപ്പിച്ച ‘ടേസ്​റ്റിങ്​ സദ്യ’ വൻ വിജയമായി മാറി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങ് സൗദിയിലെ ഓണാഘോഷങ്ങളുടെ ഔദ്യോഗിക വരവറിയിക്കുന്നതായിരുന്നു. വിഭവങ്ങളുടെ മികച്ച രുചിയും വേറിട്ട ഗുണനിലവാരവും ടേസ്​റ്റിങ്​ സദ്യയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു.

ജോലിത്തിരക്കുകൾക്കിടയിലും ലുലു ആപ്പ് വഴി വളരെ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. നേരിട്ടും ഓൺലൈനായും സദ്യ വാങ്ങുന്നവർക്കായി ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിൽ നേരിട്ടെത്തി ഒരേസമയം 10 സദ്യ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

വീടുകൾ, ഓഫീസുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവയ്ക്കായി ബൾക്കായി സദ്യ ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ ആപ്പിലൂടെ രണ്ട് സദ്യ ബുക്ക് ചെയ്യുന്ന ഓരോരുത്തർക്കും ഒരു പായസക്കിറ്റ് തികച്ചും സൗജന്യമായി ലഭിക്കുമെന്നും സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സദ്യയുടെ പ്രീ-ബുക്കിങ്​ ആരംഭിച്ചതായും മാനേജ്‌മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu Hypermarketonam sadhyaSaudi ArabiaChef Pillai
News Summary - ഷെഫ് പിള്ളയുടെ സിഗ്നേച്ചർ ഓണസദ്യയൊരുക്കി ലുലു സൗദി ഹൈപ്പർമാർക്കറ്റ്
Next Story