ലുലു സൗദി ഡയറക്ടറും നിയുക്ത യു.എ.ഇ അംബാസഡറും റിയാദിൽ കൂടിക്കാഴ്ച നടത്തി
text_fieldsയു.എ.ഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദിയിൽ പുതിയതായി ചുമതലയേറ്റ യു.എ.ഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് കൂടിക്കാഴ്ച നടത്തി. നിയുക്ത അംബാസഡറെ അഭിനന്ദനങ്ങള്‍ അറിയിച്ച മുഹമ്മദ് ഹാരിസ് ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കി.
വ്യാപാര ബന്ധം വിപുലമാക്കല്‍, ഭക്ഷ്യ സുരക്ഷ മേഖലയെ പ്രോത്സാഹിപ്പിക്കല്‍, റീട്ടെയിൽ മേഖലയുടെ വികസനം അടക്കം വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. സൗദി-യു.എ.ഇ റീട്ടെയിൽ മേഖലയുടെ വളര്‍ച്ചയിലടക്കം ലുലു ഗ്രൂപ് വഹിക്കുന്നത് നിര്‍ണായക പങ്കെന്ന് യു.എ.ഇ അംബാസഡര്‍ വിലയിരുത്തി. സൗദി വിഷൻ 2030ല്‍ ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ഗൾഫ് മേഖലയിൽ കൂടുതൽ സഹകരണത്തിനായുള്ള പുതിയ സാധ്യതകൾ പരിശോധിക്കാനും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

