Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകകപ്പ് ആവേശത്തിൽ...

ലോകകപ്പ് ആവേശത്തിൽ സമ്മാനപ്പെരുമഴയൊരുക്കി ലുലു സൗദിയും ജീനിയും

text_fields
bookmark_border
ലോകകപ്പ് ആവേശത്തിൽ സമ്മാനപ്പെരുമഴയൊരുക്കി ലുലു സൗദിയും ജീനിയും
cancel
camera_alt

ലുലു ഹൈപർമാർക്കറ്റുകളിൽ ഏർപ്പെടുത്തിയ ‘ഷോപ് ആൻഡ് റൈഡ് ടു യുവർ ഗോൾ’ കാമ്പയിൻ ഉദ്​ഘാടന ചടങ്ങ്​

റിയാദ്: ഈ ലോകകപ്പ് സീസൺ ഉപഭോക്താക്കൾക്ക് അവിസ്മരണീയമാക്കാൻ സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ സമ്മാനപ്പെരുമഴ. രാജ്യത്തെ പ്രമുഖ റൈഡിങ്​ ആപ്പായ ‘ജീനി’യുമായി കൈകോർത്ത് മൂന്ന് ലക്ഷം റിയാൽ വിലമതിക്കുന്ന സ്വപ്നസമാനമായ സമ്മാനങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

റിയാദ് മുറബ്ബയിലെ ലുലു മാളിൽ നടന്ന ചടങ്ങിൽ ‘ഷോപ് ആൻഡ് റൈഡ് ടു യുവർ ഗോൾ’ എന്ന പേരിലുള്ള സവിശേഷമായ സമ്മാന കാമ്പയിന്​ ഔദ്യോഗിക തുടക്കം കുറിച്ചു. ജീനി സി.എസ്.എസ്.ഒ ഫലാ അൽ അനസി, ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് ഫുട്ബാൾ തട്ടിയാണ് കാമ്പയി​െൻറ ഉദ്ഘാടനം നിർവഹിച്ചത്.

ലുലു മാനേജ്മെൻറ്​ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ സൗദിയിലെ എല്ലാ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് ഈ ലോകകപ്പ് ഓഫറുകളുടെ ഭാഗമാകാൻ സാധിക്കും. ലോകകപ്പ് സീസണിലെ ഷോപ്പിങ്​ കാലയളവിൽ ലുലുവിലെത്തുന്ന ഉപഭോക്താക്കളെയും ഫുട്ബാൾ പ്രേമികളെയും കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

കാമ്പയി​െൻറ ഭാഗമായി ലുലുവിൽ നിന്ന് ഷോപ്പിങ്​ ചെയ്യുന്നവർക്ക് ജീനി ആപ്പിലൂടെ 3,000 സൗജന്യ റൈഡുകൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഈ സൗജന്യ റൈഡുകൾക്ക് യാത്രാ പരിധികളില്ല എന്ന പ്രത്യേകതയുമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളുള്ള സൗദിയിലെ എല്ലാ നഗരങ്ങളിലും ഈ ഫ്രീ റൈഡ് ഓഫർ ലഭ്യമാണ്.

ഇതിന് പുറമെ ലോകകപ്പ് ഷോപ്പിങ്​ ആവേശം ഇരട്ടിയാക്കുന്ന നിരവധി സർപ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കളെ തേടിയെത്തുന്നുണ്ട്. ലുലുവിൽ നിന്ന് ഷോപ്പിങ്​ പൂർത്തിയാക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 10 ഐഫോണുകളും, അഞ്ച്​ ഗ്രാമി​െൻറ 10 സ്വർണ നാണയങ്ങളും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഷോപ്പിങ്ങിനൊപ്പം ഫുട്ബാൾ പ്രേമികൾക്കായി മൂന്ന് മേഖലകളിലായി പ്രത്യേക ‘ഫിഫ ഗെയിമിങ്​ കോപറ്റീഷനുകളും’ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ഐഫോണുകൾ സമ്മാനമായി ലഭിക്കും. ആകർഷകമായ വിലക്കിഴിവുകൾക്കൊപ്പം ജീനിയുമായി ചേർന്ന് ഒരുക്കിയ ഈ ബമ്പർ സമ്മാന പദ്ധതിയിലൂടെ, സമീപകാലത്ത് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഷോപ്പിങ്​ ആഘോഷത്തിനാണ് ലുലു തുടക്കമിട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaWorld Cup 2026lulu saudi
News Summary - LuLu Saudi and Geenie prepare a downpour of prizes in the World Cup excitement
Next Story