Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇലക്ട്രോണിക്, ഗ്രോസറി...

ഇലക്ട്രോണിക്, ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്​ പ്രഖ്യാപിച്ച്​ സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ

text_fields
bookmark_border
ഇലക്ട്രോണിക്, ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്​ പ്രഖ്യാപിച്ച്​ സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ
cancel

ജിദ്ദ: സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ അടുത്ത ആഴ്ച ഇലക്ട്രോണിക്, ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് മെഗാ വിലക്കുറവ് പ്രമോഷനുകളൊരുക്കിയതായി മാനേജ്‌മെൻറ്​ അറിയിച്ചു. 'സൂപ്പർ ഫ്രൈഡേ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന വിലക്കുറവ് ആനുകൂല്യങ്ങൾ നവംബർ 23 മുതൽ ഡിസംബർ അഞ്ച് വരെ സൗദിയിലെ 17 സ്റ്റോറുകളിൽ നിന്നും www.luluhypermarket.com/en-sa എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയും ലഭ്യമാവും. പ്രമോഷൻ കാലത്ത് ഇലക്‌ട്രോണിക്‌സ്, ഫാഷൻ ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, പലവ്യഞ്‌ജനങ്ങൾ, ഫ്രഷ് ഫുഡ് ഉൽപ്പന്നങ്ങൾ തുടങ്ങിയവക്ക് വൻ വിലക്കുറവ് ലഭിക്കും.

ഈ വർഷത്തെ ഏറ്റവും വലിയ വിലക്കുറവ് ആനുകൂല്യങ്ങളാണ് 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ ഷോപ്പിങ് സീസണിലൂടെ ഒരുക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റുകളുടെ സൗദി അറേബ്യൻ ഡയറക്ടർ ഷഹീം മുഹമ്മദ് അറിയിച്ചു. ഇലക്ട്രോണിക്, ഫാഷൻ, വീട്ടുപകരണങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളിലും ലുലു ഉപഭോക്താക്കൾക്ക് വലിയ വിലക്കിഴിവുകൾ പ്രതീക്ഷിക്കാം. അതോടൊപ്പം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ ലഭ്യമാവും. പ്രത്യേകം ഡിസ്‌കൗണ്ട് കോഡുകളുപയോഗിച്ച് സൗദിയിലെവിടെയും ഫ്രീ ഹോം ഡെലിവറി ആനുകൂല്യങ്ങളും ബാങ്കുകളുമായി സഹകരിച്ച് ഇ-പേയ്മെൻറ്​ ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക്, ഡിസ്‌കൗണ്ട് വൗച്ചർ ആനുകൂല്യങ്ങളും ഒരുക്കുന്നുണ്ടെന്ന് ഷഹീം മുഹമ്മദ് അറിയിച്ചു.

ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യങ്ങൾക്കനുസരിച്ച് ഹോം ഡെലിവെറിക്കായി കൂടുതൽ വാഹനങ്ങൾ ഒരുക്കുകയും കാൾ സെൻററുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് വെയർഹൗസുകളിലും വാഹനങ്ങളിലും നിരന്തരമായ ശുചിത്വ നടപടികളും സമ്പർക്കരഹിത പേയ്‌മെൻറ്​ സംവിധാനവും കാര്യക്ഷമമായി ലുലുവിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും മാനേജ്‌മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LULU
News Summary - lulu releases mega offer
Next Story