2000-ത്തിലധികം ഉൽപ്പന്നങ്ങൾക്ക് വൻ ഇളവുകൾ; ‘ലുലു പ്രൈസ് സ്റ്റോം’ ഓഫർ മാമാങ്കത്തിന് സൗദിയിൽ തുടക്കമാകുന്നു
text_fieldsറിയാദ്: സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ സീസണിലെ ഏറ്റവും വലിയ ഓഫർ വിൽപ്പനയായ ‘ലുലു പ്രൈസ് സ്റ്റോം’ ആരംഭിക്കുന്നു. ജൂലൈ 29 മുതൽ ആഗസ്റ്റ് 31 വരെയുള്ള നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ഷോപ്പിങ് മാമാങ്കത്തിൽ 2000-ത്തിലധികം ഉൽപ്പന്നങ്ങളാണ് വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലെയും ലുലു ഔട്ട്‌ലെറ്റുകളിൽ ഈ ഓഫറുകൾ ഒരേസമയം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. അഞ്ച് റിയാലിന് രണ്ട് ഗുലാബ് ജാമുൻ-ഐസ്ക്രീം കോംബോ ലഭ്യമാകുന്ന ജനപ്രിയ ഓഫറുകൾ മുതൽ വിപുലമായ ശ്രേണിയിലുള്ള ഡിസ്‌കൗണ്ടുകളാണ് പ്രൈസ് സ്റ്റോമിലൂടെ അവതരിപ്പിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, ഹോം അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഹോം ഫർണിഷിങ് എന്നിവയ്ക്ക് പുറമെ മെൻസ്, ലേഡീസ്, കിഡ്‌സ് ഫാഷൻ വസ്ത്രങ്ങൾ, ഫുട്‌വെയർ, ഹാൻഡ്‌ബാഗുകൾ, സ്റ്റൈൽ ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സാധനങ്ങൾ ആകർഷകമായ ഡീലുകളിൽ സ്വന്തമാക്കാം.
ലുലുവിെൻറ ഉപഭോക്താക്കൾക്കായി സീസണിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഓഫർ വിൽപ്പനയാണിതെന്നും, നാല് ദിവസങ്ങളിലായി എല്ലാ കാറ്റഗറികളിലും മികച്ച ഇളവുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായി ഷോപ്പിങ് നടത്തുന്നതിനായി വിപുലമായ ഇൻസ്‌റ്റാൾമെൻറ്, ഫിൻടെക് പെയ്‌മെൻറ് സൗകര്യങ്ങളും ലുലു ഒരുക്കിയിട്ടുണ്ട്.
റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സൗദി അവ്വൽ ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ വഴി പൂജ്യം ശതമാനം പലിശരഹിത ഇൻസ്‌റ്റാൾമെൻറ് പ്ലാനുകൾ ലഭ്യമാണ്. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് പ്രമോഷനുകൾക്കും ക്യാഷ്ബാക്ക് ഓഫറുകൾക്കും പുറമെ, ടാബി, തമാര എന്നീ സേവനങ്ങൾ വഴി സാധനങ്ങൾ ഇപ്പോൾ വാങ്ങി തുക പിന്നീട് തവണകളായി അടച്ചുതീർക്കാനുള്ള ‘ബയ് നൗ, പേ ലേറ്റർ’ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ കൂടുതൽ ഷോപ്പിങ് നടത്താനുള്ള മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

